ദൈവത്തിൻ കുഞ്ഞാടെ സർവ്വ വന്ദനത്തിനും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
                       പല്ലവി
ദൈവത്തിൻ കുഞ്ഞാടെ സർവ്വ വന്ദനത്തിനും യോഗ്യൻ നീ
ജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കു
                      ചരണങ്ങൾ
ഘോര പിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ
ചോരയിൻ ചോരിച്ചിലാൽ യേശുവേ ഈ വൻ പോരിനെ തീർത്തവൻ നീ .ദൈവത്തിൻ

ന്യാപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീർക്കുവാൻ
പ്രായശ്ചിത്താർത്ഥമായ് പാപത്തിനായ് നിൻ കായത്തെ ഏൽപ്പിച്ചു .....ദൈവത്തിൻ

മൃത്യുവെ ജയിപ്പാൻ നീ ദൈവ ഭൃത്യനാം നിന്നെത്തന്നെ
നിത്യ ദൈവാവിയാൽ അർപ്പിച്ചതാൽ ഈ മർത്യർക്കു ജീവനുണ്ടായി ....ദൈവത്തിൻ

ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ
ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻ ജീവനെ ഏല്പിച്ചപ്പോൾ ....ദൈവത്തിൻ

കുറ്റം ചുമത്തുന്നതാർ നിന്റെ ശത്രുവർഗ്ഗമെവിടെ
യുദ്ധം ഒഴിഞ്ഞു സമാധാനമായ് വിശുദ്ധമാം രക്തത്തിനാൽ. ..........ദൈവത്തിൻ