തിരഞ്ഞെടുത്ത ഹദീസുകൾ/പ്രതിജ്ഞക്കുള്ള പ്രായശ്ചിത്തങ്ങൾ
Jump to navigation
Jump to search
1) സാഇബ് ബിൻ യസീദ്(റ) പറയുന്നു: നബി(സ)യുടെ കാലത്തെ ഒരു സ്വാഅ് നിങ്ങളുടെ ഇന്നത്തെ ഒരു മുദും അതിന്റെ മൂന്നിൽ രണ്ടു ഭാഗവുമായിരുന്നു. ഉമറ്ബനുൽ അബദിൽ അസീസ്(റ) ന്റെ കാലത്ത് അതിൽ വർദ്ധനവ് ഉണ്ടാക്കി. (ബുഖാരി. 8. 79. 703)
2) നാഫിഅ്(റ) പറയുന്നു. ഇബ്നുഉമർ(റ) ഫിത്വ്ർ സകാത്ത് നൽകാറുണ്ടായിരുന്നത് നബി(സ)യുടെ മുദ്ദിനെ പരിഗണിച്ചായിരുന്നു. പ്രായശ്ചിത്തം അപ്രകാരം തന്നെ. (ബുഖാരി. 8. 79. 704)
3) ഹമ്മാദ്(റ) പറയുന്നു: നബി(സ) അരുളി: ഞാനൊരു സംഗതിചെയ്യുകയില്ലെന്ന് സത്യം ചെയ്തു. ശേഷം അതിനേക്കാൾ ഉത്തമമായതു കണ്ടാൽ സത്യം ലംഘിച്ച് പ്രായശ്ചിത്തം നൽകും. (ബുഖാരി. 8. 79. 710)