താൾ:Yukthibhasa.djvu/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം] [യുക്തിഭാഷാ


൧൨൪‍ ] [ യുക്തിഭാഷാ

താദി സ്ഥാനങ്ങൾ മീത്തെ മീത്തേതു് എന്നു അറിയേണ്ടൂ. അതുണ്ടു ചൊല്ലീട്ട് -- "അവ്യക്തവർഗ്ഗഘനവർഗ്ഗവർഗ്ഗപഞ്ചഹതഷഡ്ഢതാദീനാം സ്ഥാനാനി" എന്നു തുടങ്ങീട്ട്. ഇവിടെ ഒടുക്കത്തെ വിഷമസംഖ്യേ രാശി എന്നു കല്പിച്ചുവെക്കും പ്രകാരത്തെ കാട്ടുന്നൂ. അവിടെ രണ്ടു വരിയായി ചില ഖണ്ഡങ്ങളെ എഴുതൂ, ഓരോ സ്ഥാനം ഓരോ ഖണ്ഡത്തിൽ അകപ്പെടുമാറ്. അതിൽ മീത്തെ വരി അംശകോഷ്ഠങ്ങൾ, കീഴെ വരി ഛേദകോഷ്ഠങ്ങൾ എന്നിങ്ങനെ കല്പിച്ചുവെക്കു പ്രകാരത്തെ കാട്ടുന്നൂ. വിഷമസംഖ്യ 1 0. ഇവിടെ ഋണഭൂതമായിരിക്കുന്ന രാശിക്ക് ഏതാനും ഒരു് അടയാളം കൂടി വെച്ചുകൊള്ളണം. ശൂന്യത്തിന്നു യാതൊരു വസ്തു വെക്കുന്നത് അതു താൻ. ഇവിടെ നടേത്തെ സംസ്കാരഹാരകം രാശിയെ ഇരട്ടിച്ചതിങ്കന്നു രണ്ടു കുറയും. അതിന്നു രണ്ടാംസ്ഥാനത്തു രണ്ട്, നടേത്തെ സ്ഥാനത്തു് ഋണരൂപമായിട്ടു രണ്ടു് 2 2. പിന്നെ രണ്ടാം സംസ്കാരഹാരകം രാശിയെ ഇരട്ടിച്ചതിങ്കന്നു രണ്ടേറും. അതിന്നു രണ്ടാംസ്ഥാനത്തു രാശി ഇരട്ടി എന്നിട്ടു രണ്ട്, നടേത്തെ സ്ഥാനത്തു ധനരൂപമായിട്ടു രണ്ടു രൂപവും 2 2 ഇങ്ങനെ വെക്കും പ്രകാരം.

അവ്യക്തരാശിയെ വെച്ചു ക്രിയചെയ്യുമ്പോൾ രണ്ടു സംഗതികൾ മനസ്സിലാക്കുവാനുണ്ട്. (1) ധനർണ്ണപരികല്പനം. (2) സംഖ്യയെ വെക്കും പ്രകാരം (കവടികൊണ്ടു ക്രിയ ചെയ്യുന്നേടത്തു്).

(1) ധനർണ്ണപരികല്പനം:-

          ധനം x ഋണം = ഋണം
          ധനം x ധനം  = ധനം
          ഋണം x ഋണം = ധനം

(2) സംഖ്യയെ വെക്കുംപ്രകാരം:- ഒരു സംഖ്യയെ വെക്കുമ്പോൾ ഏകം, ദശം, ശതം എന്നു തുടങ്ങിയുള്ള സ്ഥാനങ്ങളെ കല്പിക്കുന്നു സംഖ്യകൾ പത്തിൽ ഓരോ സ്ഥാനം കരേറുന്നമായിട്ടു സാധാരണ കല്പിക്കുന്നു. ഇവിടെ ആദ്യത്തെ സ്ഥാനം രൂപസ്ഥാനം; രണ്ടാംസ്ഥാനം പത്താകുന്ന രാശിസ്ഥാനം; മൂന്നാമത്തേതു പത്തിന്റെ വർഗ്ഗ(നൂറു്) സ്ഥാനം; നാലാമത്തേതു പത്തിന്റെ ഘന(സഹസ്ര)സ്ഥാനം. ഇങ്ങനെ സംഖ്യകളുടെ സംസ്ഥാനം വ്യവഹാരമാർത്ഥമായി കല്പിച്ചിരിക്കുന്നു. ഇപ്രകാരംതന്നെ സംഖ്യകളെ എട്ടിൽ എട്ടിൽ കരേറുന്നതായിട്ടു കല്പിക്കുകയാണെങ്കിൽ ആദ്യത്തേതു രൂപസ്ഥാനം. അവിടെ എട്ടു സംഖ്യ ഉണ്ടാകുമ്പോൾ എട്ടാകുന്ന രാശിസ്ഥാനത്തു

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/155&oldid=203208" എന്ന താളിൽനിന്ന് ശേഖരിച്ചത്