Jump to content

താൾ:Yayathi charitham 1914.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦
യയാതിചരിതം


രിജനവും, ദേവയാനിയും, ശൎമ്മിഷ്ഠയും, വിദൂഷകനും, മന്ത്രിയും, ദ്രുഹ്യുവും, അനുദ്രുഹ്യുവും പ്രവേശിക്കുന്നു)

ശൎമ്മിഷ്ഠ--പ്രിയപുത്രന്മാരേ!

ക്ഷോണിക്കെല്ലാമധീശൻ ജനകനിത് മഹാ-

വ്യാധിയാലാധിയേന്തി

ക്ഷീണിച്ചേറ്റം വലഞ്ഞീനിലയിൽ മരിവിടു--

ന്നുണ്ടഹോ കണ്ടതില്ലേ?

കാണിപ്പിൻ നിങ്ങളാരെങ്കിലുമൊരു കനിവ,-

ല്ലാതെ യിജ്ജീവനോടെ

വാണിട്ടെന്താണു കാൎയ്യം ഗുരുജനദുരിതം

കാണുവാൻ ത്രാണിയുണ്ടോ?


മന്ത്രി--കുമാരന്മാരെല്ലാവരും ഇതിൽ മടി കാണിച്ചാൽ രാജ്യത്തിൽ ഉടനെ വലിയ കലക്കങ്ങളുണ്ടാകും. എന്തെന്നാൽ,
ദീനത്താലാൎത്തനാണീ നൃപനിഹ പറയാ-

മാത്മജന്മാരിലാൎക്കും

സ്ഥാനപ്രാപ്തിക്കു ചേരുന്നൊരു പടുത പെടും

പ്രായമായിട്ടുമില്ല;

ഊനത്വം കാത്തുനിൽക്കും ചിലരവനിവര-

ന്മാരിലുണ്ടേവമായാൽ

മാനക്കേടായിയെന്നും വരുമറിയണമീ

രാജവംശത്തിനെല്ലാം.


മേലിൽ സൎവ്വാധികാരസിദ്ധിക്കു കാരണമായ ഇതിൽ മടി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/67&oldid=172405" എന്ന താളിൽനിന്ന് ശേഖരിച്ചത്