ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം
൫൯
അക്കഥ കാണും ജനകനു ഹൃൽക്കദനംവിട്ടു സൌഖ്യമായ് വരുമോ?"
മന്ത്രി--ആയാൾക്ക് അമ്മപ്പാരമ്പൎയ്യമാണെന്നു വെച്ചാൽ മതി. രണ്ടാംമകന്റേതോ?
വിദൂഷകൻ--ആയാളുടേത് എളുപ്പത്തിൽ കഴിഞ്ഞു.
"ജ്യേഷ്ഠനാണു യുവരാജഭാവവും
ശ്രേഷ്ഠമാം ജനപദാധികാരവും
ഇഷ്ടമില്ലവിടെയിന്നതെങ്കിലും
ശിഷ്ടമുള്ളവരതാഗ്രഹിച്ചിടാ."
൬
മന്ത്രി--പ്രായത്തിന്റെ അവസ്ഥക്കല്ല ദുർന്യായം പടിച്ചിട്ടുള്ളത്. ഇനിയെന്താണ് ആലോചന?
വിദൂഷകൻ--ശൎമ്മിഷ്ഠാപുത്രന്മാരെ വരുത്താൻവേണ്ടി രാജ്ഞി തന്നെ ആളെ അയച്ചിട്ടുണ്ട്.
മന്ത്രി--അവർ കാൎയ്യവും പറ്റിക്കും.
വിദൂഷകൻ--അതിലും ഒന്നും രണ്ടും നമ്പ്രകൾ തള്ളിയാലും മൂന്നാമൻ ഇതിനാളാകും
മന്ത്രി--അങ്ങ് എങ്ങോട്ടാണ് പുറപ്പെട്ടത്?
വിദൂഷകൻ--മഹാരാജാവിന്റെ വിവരം താങ്കളെ ധരിപ്പിക്കാൻ തന്നെ. ഇനി പോവുകയല്ലേ?
മന്ത്രി--അതെ.
(രണ്ടാളും പോയി)
ഇങ്ങനെ പൂൎവ്വാംഗം
(അനന്തരം പൂൎവ്വോക്തവേഷനായ രാജാവും, അരികെ പ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |