താൾ:Yayathi charitham 1914.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮
യയാതിചരിതം

വിദൂഷകൻ--ദീനത്തിന്ന് എന്തു ഭേദമാണ്? എന്നാലും മന്ത്രിമാരുടേയും മറ്റും ആവശ്യം അറിയിക്കയാൽ ഇപ്പോൾ പുറത്തിറങ്ങി ഇരിക്കുന്നുണ്ട്. പരിജനങ്ങൾ താങ്ങീട്ടാണ്. ക്ഷീണം നന്നേയുണ്ട്.

മന്ത്രി--തമ്പുരാന്റെ ജരാനര ഉഴിഞ്ഞുവാങ്ങുവാൻ കുമാരന്മാരാരോടെങ്കിലും ആവശ്യപ്പെട്ടുവോ?

വിദൂഷകൻ--ആ കേസ്സുതന്നെയായിരുന്നു ഇതുവരെ. ആ അസത്തിന്റെ മക്കൾ രണ്ടും അനുവദിച്ചില്ല.

മന്ത്രി--അവരുടെ മറുപടി എന്താണ്.


വിദൂഷകൻ-- "ജരാമയം മക്കളിഷ്ടമേറു--

ന്നൊരാളെടുത്തീടണമൊട്ടു ചെന്നാൽ

നിരാമയം ഞാനതു വീണ്ടെടുക്കാം

ധരാതലത്തേയുമവന്നു നൽകാം.


എന്നിങ്ങനെ അച്ഛൻ തന്നെ തീൎച്ചപ്പെടുത്തീട്ടുണ്ട്. നീ എന്നേയും അച്ഛനേയും വിചാരിച്ചിട്ട് ഇത് അനുവദിക്കേണ"മെന്നും മറ്റും ദേവയാനി യദുവിനോടു വളരെ അപേക്ഷിച്ചു. ഇതാണ് അയാളുടെ മറുപടി:--

അസാരൻതാനെന്നാകിലുമൊരുവനിൽ ദൈവമൊരുനാൾ

പ്രസാദിച്ചാലുണ്ടാം പ്രഥിതധനധാന്യാദിവിഭവം;

അസാദ്ധ്യം ചിന്തിച്ചാലഴകൊഴുകുമാകാരമിതെനി--

ക്കസാധുത്വം സിദ്ധിച്ചിടുകിലുമൊഴിക്കാൻ വിഷമമാം.

എന്നുതന്നെയല്ലാ,

"മക്കൾ നരച്ചു കുരച്ചൊരു

മുക്കവലംബിച്ചിരിക്കയായെന്നാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/65&oldid=172403" എന്ന താളിൽനിന്ന് ശേഖരിച്ചത്