താൾ:Yayathi charitham 1914.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശുക്രൻ - അതുതന്നെയാണ് ദുർബ്ബുദ്ധിയുടെ ലക്ഷ പരന്മാക്കിണങ്ങും ഗുണം കണ്ടുവെന്നാൽ

പരം തുഷ്ടരാകുന്നു ശിഷ്ടാശയന്മാർ

അരം തുൽഗുണത്തെദുഷിപ്പാനൊരുങ്ങും

നരന്മാർക്ക് നിത്യം ഫലം ദുഃഖമല്ലൊ

ദേവയാനി- ഇനി അച്ഛൻ എന്നെ ശകാരിച്ചിട്ടു ഫലമെന്താണ്?

സ്വതേ വിവേകം കുറവായവർക്ക്

മിതേവിധംഘോരവിപത്തണഞ്ഞാൽ

അതേറെ നന്മയ്ക്കൊരു പാ"മാകു

മിതേവനും സമ്മതമായ തത്വം

അതിനാൽ ഈ സങ്കടത്തിൽനിന്നുകൂടി രക്ഷിച്ചുതരണം. ഭർത്താവു പണ്ടത്തെ നിലയിലായാൽമതി.

ശുക്രൻ - നിൻറെ അഭ്യുദയത്തിൽ ഞാനെന്നും ഉദ്യുക്തനായിരുന്നു. അതുനിമിത്തം നിൻറെ ദുഷ്പ്രവൃത്തിമൂലം വരുന്ന ആപത്തുകളിൽനിന്നു തന്നെ ഇതുവരെ ഞാൻ രക്ഷിച്ചുംപോന്നു. ഇനിയും ഇങ്ങിനെ ബുദ്ധി മുട്ടിക്കരുത്. എന്തെന്നാൽ,

പാപകാരണമൊരാളിലീവിധം

ശാപവാക്കു ചിലവാക്കിയെങ്കിലോ

താപസൻറെ നിയമത്തിനേറ്റവും

ലോപമായതുളവാക്കുമോർക്കണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/61&oldid=172399" എന്ന താളിൽനിന്ന് ശേഖരിച്ചത്