ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാമങ്കം ൫൩
കാലോരോന്നസ്ഥിമാത്രം കരവുമതുവിധം
കണ്ണു കാണില്ലതെല്ലാ-
മാലോചിച്ചാലമാന്തം; കണവനെയധുധാ
കഷ്ടമേ കാൺകവയ്യേ. ൧൪
ഇതുമാത്രമല്ല,
കേൾക്കുന്നില്ലൊരു വസ്തുവും ചെവികളിൽ-
പ്പല്ലൊന്നുമില്ലാതെയാ-
മൂക്കും താടിയുമൊത്തുകൂടി മുടിതൊ-
ട്ടാപാദമെല്ലാടവും
നോക്കുമ്പോളൊരു രോമവും കറുകറെ-
ക്കാണുന്നതില്ലാകവേ
വാക്കും ഹാ! വഷളായ് വലഞ്ഞിതധുനാ
വല്ലാതെയെൻ വല്ലഭൻ. ൧൫
ശുക്രൻ-- ഇതിന്നു ഹേതു നീ തന്നെയല്ലേ?
പതി മറ്റൊരു നാരിയായ് മുദ്രാ
രതിചെയ്തെന്നതറിഞ്ഞുവെങ്കിലും
അതിനാലിതുപോലെ ദുഘടം
സതിമാരായവരാചരിക്കുമോ? ൧൬
ദേവയാനി--അതിനിപ്പറഞ്ഞിട്ടെന്താണു? ഭർത്താവവളിൽ വ്യഭിചരിച്ചതുമാത്രമാണെങ്കിൽ എനിക്കങ്ങിനെ ദ്വേഷ്യം വരില്ലായിരുന്നു. അവളുടെ കുട്ടികളുടെ തേജസ്സു കണ്ടിട്ടാണു സഹിക്കാൻ വയ്യാതായത്.
9*
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
