താൾ:Yayathi charitham 1914.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൫൧


      ചിക്കന്നൊരിക്കലനുകമ്പയൊഴിഞ്ഞിരുന്നാൽ
      മക്കൾക്കു മറ്റൊരവലംബനമെന്നതുണ്ടോ?     ൧0

ശുക്രൻ--

         എന്തയേ! തവ മനോഗതങ്ങളെ-
         ച്ചിന്തചെയ്ക നിറവേറ്റിയില്ല ഞാൻ
          ഹന്ത! നീയിതുവിധത്തിലോതിയെ-
          ന്നന്തരംഗമതിഖിന്നമാക്കൊലാ.        ൧൧

ദേവയാനി--

          പുറമേ പറയുമ്പൊളേതുമേ
          കുറവില്ലേ കൃപയെന്നു തോന്നിടും
          തിരനീക്കി മനസ്സശേഷവും
          തിരയുന്നാലതു തീരെ നിർദ്ദയം.          ൧൨

ശുക്രൻ--ഇതെന്തന്യായം? ഞാൻ നിന്നെ സ്നേഹിച്ചുപോന്ന കഥകളെ ലേശവുമോർക്കാതെ ഇങ്ങിനെ പറയുന്നുവല്ലൊ. പണ്ടു രാജപുത്രി നിന്നെ ദ്രോഹിച്ചിന്നു പ്രത്യേകകാരണം നീതന്നെയാണെങ്കിലും നിന്നിലുള്ള സ്നേഹം നിമിത്തം അവളേയും മറ്റും ജന്മവർഷം നിന്റെ കീഴിലാക്കിത്തരികയും ചെയ്തു. നിന്നിൽ കേവലം വിരക്തനായിരുന്ന യയാതിരാജാവു നിന്നെ പട്ടമഹിഷിയാക്കിവെച്ചതും നിന്റെ സാമർത്ഥ്യം കൊണ്ടാണെന്നു വിചാരിക്കുന്നുവോ? നിന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/58&oldid=172395" എന്ന താളിൽനിന്ന് ശേഖരിച്ചത്