Jump to content

താൾ:Yayathi charitham 1914.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫0 യയാതിചരിതം


എന്നു ശാപവും കൊടുത്ത് അവളെ പറഞ്ഞയച്ചു.

രണ്ടാമൻ--ശിക്ഷ!ഇങ്ങിനെയെല്ലാമായോ? എനിക്കിതൊന്നും കാണ്മാൻ സാധിച്ചില്ലല്ലൊ.

ഒന്നാമൻ--തന്റെ നല്ല കാലംകൊണ്ട് അവൾ തിരികെ വന്നിട്ടുണ്ട്. വേഗം പോയ്ക്കോളൂ. എനിക്കവളുടെ കരച്ചിലും തൊഴിച്ചിലും കണ്ടുനിന്നാൽ ഹോമശാലയിലേക്ക് ഉദകകുംഭം എത്തിക്കാൻ വൈകുമെന്നു വിചാരിച്ചു പോന്നതാണു.

രണ്ടാമൻ-- എന്നാൽ ഞാൻ നടക്കട്ടെ.

ഒന്നാമൻ--എന്റെ ഉദ്യോഗത്തിന്നു ഞാനും ശ്രമിക്കട്ടെ.

              രണ്ടാളും (പോയി)
                       ഇങ്ങിനെ  പൂർവ്വാംഗം
                       ***********************

(അനന്തരം ശുക്രമർഷിയും തലതാഴ്ത്തിയിരുന്നും കൊണ്ടു ദേവയാനിയും പ്രവേശിക്കുന്നു)

ശുക്രൻ--മകളെ! കാര്യം പറയാതെ പിന്നേയും കരയുന്ന തെന്താണു ?

                       (ദേവയാനി തേങ്ങിക്കരയുന്നു)

ശുക്രൻ--ഇതുകൊണ്ടു ഫലമില്ല. ഉത്തരം കിട്ടിയാലല്ലാതെ ഒന്നിനും നിവൃത്തിയില്ലല്ലൊ.

ദേവയാനി--

                 തക്കത്തിലങ്ങിനെ വരുന്ന മനോഗതങ്ങ-
                 ളൊക്കെത്തരുന്ന ജനകാദിജനത്തിനുള്ളിൽ  

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/57&oldid=172394" എന്ന താളിൽനിന്ന് ശേഖരിച്ചത്