താൾ:Yayathi charitham 1914.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നലാമങ്കം ൪൯


എന്നും പറഞ്ഞു നടന്നു. രാജാവു വഴിയെകൂടി വളരെപ്പറഞ്ഞിട്ടും ഫലമുണ്ടായില്ല.

രണ്ടാമൻ--പെന്നെ ഗുരുനാഥനോടുവന്നു സങ്കടം പറഞ്ഞു വല്ലേ? എന്നാൽ മുൻകോപിയായ മൂപ്പരും വല്ല കഠിനവും ചെയ്തിട്ടുണ്ടായിരിക്കും.

ഒന്നാമൻ--ആ നില വിട്ടുതുടങ്ങി. മൂപ്പർക്കുതന്നെ ഈ അസൂയ ക്കുക്ഷിയുടെ ശീലം ബോധിക്കുന്നില്ല.

രണ്ടാമൻ-- അതെന്തേ?

ഒന്നാമൻ ശർമ്മിഷ്ഠയെ ശപിച്ചു ഭസ്മമാക്കണമെന്നും മറ്റും വളരെ അപേക്ഷിച്ചതെല്ലാം കേട്ടു ഗുരുനാഥൻ ഒടുവിൽ ഇങ്ങിനെ പറഞ്ഞു.

                "ഇതിലെടോ വൃഷപർവജ ചെയ്ത വൻ-
                ചതികളില്ല നിനയ്ക്കുകിൽ നിന്നുടെ
                പതിയിലുള്ളൊരു യൗവനശക്തിയാ-
                ണതിനു വേണ്ടുകിൽ ഹാനി വരുത്തിടാം."        ൮

അപ്പോൾ ദേവയാനി; "അതു മതി. എന്നാല്പിന്നെ ഭർത്താവിന്ന് അവളുടെ മേലുള്ള ഭ്രമത്തിനു ഭേദമുണ്ടാകുമല്ലൊ." എന്നു പറഞ്ഞു. അപ്പൊൾ ഗുരുനാഥൻ:--

       "സുരാംഗനകൾ കൂപ്പുമെന്മകളെമാത്രമല്ലുത്തമൻ
       സുരാരിഗുരുവാകുമെന്നെയുമശേഷമോർക്കാതഹോ
       പരാംഗനയിലാഗ്രഹിച്ചൊരു യയാതിഭൂപന്നെനി-
       ജ്ജരാനര വരട്ടെയെന്നുടെ തപോബലത്താലുടൻ."    ൯

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/56&oldid=172393" എന്ന താളിൽനിന്ന് ശേഖരിച്ചത്