താൾ:Yayathi charitham 1914.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ യയാതിചരിതം


ല്പിച്ചിട്ടുണ്ടായിരിക്കും.

ഒന്നാമൻ--അതുകൊണ്ടൊന്നും കാര്യം പറ്റിയില്ല. അവൾ പിന്നെയും ചോദിച്ചു.

       "ഇടയില്ല നിങ്ങളുടെ തള്ള നല്ലൊരാൾ-
       ക്കുടമപ്പടിക്കൊരു കളത്രമാകുവാൻ,
       ഇടയിൽ പരം വ്യഭിചരിച്ചൊരാ മഹാ‌-
       വിടനേതൊരുത്തനതു ചൊല്ലിയാൽ മതി"      ൫

അവർക്കു ദേഷ്യം വന്നു കാര്യം ഇങ്ങിനെ വെളിച്ചത്താക്കി.

       "ന്യായമെന്തിതിനു തന്റെ കാന്തന-
        ന്യായമായ ചിലതാചരിക്കിലും
        ആയതാക്ഷികളിവണ്ണമുള്ളവാ-
        ക്കായവന്നു വെളിവായ് കഥിക്കുമോ?         ൬

അതു കേട്ടു കോപിച്ചു ദേവയാനി രാജാവിനോട് "ഇവർ പറഞ്ഞ തിന്റെ അർത്ഥം എന്താണെ"ന്ന് ചോദിച്ചപ്പോൾ "പ്രിയതമെ! ക്ഷമിക്കണം. എന്നിങ്ങിനെ ഒരബദ്ധം പറ്റിപ്പോയിട്ടുണ്ട്" എന്നും മറ്റും പറഞ്ഞ് രാജാവു കാക്കൽ വീണു. അപ്പോൾ അവളാട്ടെ,

        "ന്യായക്കേടൊന്നു കണ്ടാലുലക മുഴുവനും
             നിർദ്ദയം ഭസ്മമാക്കാ-
        നയത്യന്തം തപശ്ശക്തിയൊടെഴുമസുരാ-
             ചാര്യവീര്യം മറന്നും
        മായത്തോടീ മഹാപാതകിയിൽ മുഴുകിയും
              വാഴുമങ്ങെക്കു വേണ്ടും
        പ്രായശ്ചിത്തത്തിനുള്ളോരവസരമിതുതാ-
              നോക്കിൽ മേ തർക്കമില്ല".         ൭

.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/55&oldid=172392" എന്ന താളിൽനിന്ന് ശേഖരിച്ചത്