ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാമങ്കം ൪൭
രണ്ടാമൻ--എന്നിട്ട്?
ഒന്നാമൻ--അവൾക്ക് അന്തസ്താപം കലശലായി.
"തെണ്ടിയെന്റെ വഴിയേ നടക്കുമീ- ച്ചണ്ടിതൻ ചെറിയൊരീക്കിടാങ്ങളിൽ കണ്ടുപോരുമഴകിൻ ശതാംശമെൻ രണ്ടുമക്കളിലുമില്ല കഷ്ടമേ! " ൩
ഇങ്ങിനെ പലതും വിചാരിച്ചു കോപാക്രാന്തനായിതീർന്നു.
രണ്ടാമൻ--നേരമ്പോക്കുണ്ട്. പറയു.പറയു..
ഒന്നാമൻ--പിന്നെ ആ കുട്ടികളോട് "എടാ ചെക്കന്മാരേ! നിങ്ങൾ നിങ്ങളുടെ അച്ചനെ കണ്ടിട്ടുണ്ടൊ"? എന്നു ചോദിച്ചതിന്ന്, അവർ "ഞങ്ങൾ ചെക്കന്മാരല്ലെന്നു പറഞ്ഞു." അപ്പോഴേക്കു നോക്കേണ്ട, കലശലായിത്തീർന്നു. "ചെക്കന്മാരല്ലേ പിന്നെ മഹാരാജാക്കന്മാരോ നിങ്ങൾ? അധികപ്രസംഗം പറയേണ്ട. നിങ്ങളുടെ അച്ചൻ ആരാണു? അതു പറയുവിൻ" എന്നു പിന്നേയും തിരക്കിയപ്പോൾ അവരിങ്ങിനെയാണു പറഞ്ഞത്.
"തേജസ്സു വിദ്യ വിനയം സുജനങ്ങൾ വാഴ്ത്തു- മോജസ്സുദാരത തുടങ്ങിയ സൽഗുണത്താൽ രാജൽ പ്രഭാവനിധി ഞങ്ങടെ താതനിന്നു രാജത്വമാർന്നവനിയിങ്കൽ വിളങ്ങിടുന്നു" ൪
രണ്ടാമൻ--നേരു പറയരുതെന്നു മുമ്പുതന്നെ അവരെ ഏ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |