താൾ:Yayathi charitham 1914.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


 ൪൬                യയാതിചരിതം

ഗുരുനാഥനെക്കാണ്മാൻ വരുകയുണ്ടായി.

രണ്ടാമൻ-സംഗതിയെന്ത്?

ഒന്നാമൻ - ഭർത്താവ് ദാസിയായ ശർമ്മിഷ്ടയിൽ വ്യഭിചരിച്ചു.

രണ്ടാമൻ- അതു വ്യഭിചാരവും മറ്റുമല്ല. ആയാൾ അവളെ ഭാര്യാത്വേന സ്വീകരിച്ചിട്ടുണ്ട്. എന്നുതന്നെയല്ല, രാജാവിനു ശർമ്മിഷ്ടയിൽ സന്താനങ്ങളുമുണ്ടായിട്ടുണ്ടെന്നും ഞാനറിയും. ആ കഥകളൊക്കെ നന്നെ ഗുപ്തമായിരുന്നുവല്ലോ. എങ്ങിനെ വെളിച്ചത്തായിപ്പോയി?

ഒന്നാമൻ-ശർമ്മിഷ്ടയുടെ കുട്ടികളെ ദേവയാനി പലപ്പോഴും കാണ്മാനാവശ്യപ്പെട്ടിട്ടും ഒഴികഴിവു പറഞ്ഞ് അതിനു സംഗതി വരുത്തിയിരുന്നില്ല. അങ്ങിനെ ഒരു ദിവസം ദേവയാനിയുടെ വിശ്വസ്തയായ ഒരു ദാസി സംഗതിവശാൽ അവരെ കാണുകയും ആ കുട്ടികളൊക്കെ തമ്പുരാനെ പ്പോലെയിരിക്കുന്നു വെന്നും മറ്റും അവളോട് ഏഷണിപറകയും ചെയ്തു. അതു പരിശോധിപ്പാനായി ഒരു ദിവസം രാജസന്നിധിയിൽ വെച്ച് അവരെ വരുത്തി.

രണ്ടാമൻ- എന്നാൽ പൊതിപൊളിഞ്ഞു. പിന്നെ?

ഒന്നാമൻ-

       മൂർത്തിത്രയത്തൊടു ശരിക്കു ശരിപ്പെടുന്ന
       മൂർത്തിപ്രഭാവമിയലുന്നവർ മൂന്നുപേരും
       കീർത്തിപ്പകിട്ടെഴുമൊരാൾക്കുളവായതാമെ-
       ന്നോർത്തിട്ടവൾക്കു പെരുതായൊരസൂയതോന്നി. ൨

.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/53&oldid=172390" എന്ന താളിൽനിന്ന് ശേഖരിച്ചത്