ii
ഞ്ഞ ന്യൂനതയില്ല.പിന്നെ ഒരു ന്യൂനത പറയുവാനുള്ളതു് ആധുനിക പരിഷ്കാരത്തെ അനുസരിച്ചു വാക്യങ്ങൾ സംഗീത സമ്പ്രദായത്തിലെഴുതാത്തതാണു്. അതു പ്രാചീന മഹാകവി കളായ കാളിദാസപ്രഭൃതികളുടെ കൃതികളിൽകൂടി കാണാത്തതു കൊണ്ട് സാഹിത്യരസികന്മാർക്കു പരിഭവജനകമാവില്ലെ ന്നായിരിക്കണം കവിയുടെ സമാധാനം.ഇതിൽ രണ്ടാമ ങ്കത്തിലെ ശർമ്മിഷ്ഠയുടെയും ദേവയാനിയുടേയും കലഹം, രാജവിന്റെ അടുക്കെ ശുക്രശിഷ്യന്മാരുടെ സന്ദേശക്രമം, നാലാമ ങ്കത്തിൽ ശുക്രനോടു ദേവയാനിപറയുന്ന"പുറമേ പറയുമ്പോളേതുമേ"എന്നാദിയായ ശ്ലോകം,പുത്രിയോടു ശുക്രന്റെ ഉപദേശവാക്യം,പ്രത്യേകിച്ചു ശുക്രന്റെ വൈരാഗ്യസൂചകമായ"അപത്യദാരാദി"എന്നാദിയായ ശ്ലോകം,അഞ്ചാമങ്കത്തിൽ ശർമ്മിഷ്ഠ തന്റെ മക്കളായ ദ്രുഹ്യു, അനുദ്രുഹ്യു ഇവരോടു അച്ഛന്റെ ജരാനര വാങ്ങാൻ പറഞ്ഞതനുസരിക്കാത്ത സംഗതിയിൽ ശർമ്മിഷ്ഠയുടെ "ഗുരുത്വമില്ലാത്തൊരുമക്കളെ" ഇത്യാദി ശ്ലോകം,ആ അവസരത്തിൽ അണിയറയിൽനിന്നു പൂരുവിന്റെ"എന്താണമ്മേ എന്നെ വിളിക്കാതെ പോന്നിട്ടു ഇപ്പോൾ ജ്യേഷ്ഠന്മാരുടെനേരേ വക്കാണിക്കുന്നതു്"എന്ന വാക്യം ഇവയെല്ലാം എത്രത്തോളം രസപുഷ്ടിയോടുകൂടി തീർന്നിട്ടുണ്ടെന്നോ, ജനസാമാന്യത്തിന്നു എത്ര അധികം ഉപദേശമായിത്തീർന്നിട്ടുണ്ടെന്നോ ഉള്ള സംഗതി വായിച്ചു തന്നെ അറിയേണ്ടതാണു.അസൂയ ലോകത്തിൽ അനർത്ഥമുണ്ടാക്കി ത്തീർക്കുന്നതാണെന്നും ഗുരുഭക്തിയും വിനയവും എങ്ങിനെയായാലും ശ്രേയസ്സിന്നു ഹേതുവായിത്തീരുന്നതാണെന്നും ഈ നാടകം നാന്ദി മുതൽ ഭരതവാക്യം വരെ വായിച്ചാൽ കിട്ടുന്ന ഒരു മുഖ്യോപദേശമാണു്.
ഏ.കെ.ശങ്കരവർമ്മതമ്പുരാർ കടത്തനാട്
,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |