Jump to content

താൾ:Yayathi charitham 1914.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ യയാതിചരിതം


ദേവയാനി--അവരുടെ അച്ചൻ നല്ല അച്ചൻ തന്നെ.

               അന്നന്നു കണ്ടവരുമായണയുന്ന ധൂളി-
               തന്നന്ദനന്റെ കഥ നന്ന;വനുള്ള താതൻ
               ഇന്നാളതെന്നവനു നിശ്ചയമില്ല ;ചോദി-
               ക്കുന്നാകിലമ്മയുമഹോ പറവാൻ ഞെരുങ്ങും.            ൧൬

രാജാവ്--(വിചാരം)സതീശിരോമണിയെ ഇങ്ങിനെ ദുഷിക്കുന്നുവല്ലൊ.

ദേവയാനി--ശർമ്മിഷ്ഠേ!ചെക്കന്മാരെ ഒരു ദിവസം എനിക്കു കാട്ടിത്തരാഞ്ഞതെന്തേ?

ശർമ്മിഷ്ഠ--തിരുമനസ്സിലേക്കു കാണാനും മറ്റും കൊള്ളരുത്. ഒരുകൂട്ടം വിരൂപന്മാരാണു.

ദേവയാനി--എങ്കിലും പറയുക. വലിയ ചെക്കന്റെ സമ്പ്രദായമെന്താണു?

ശർമ്മിഷ്ഠ--(വിചാരം) എന്താണു ഗതി? ഇങ്ങിനെ പറകത്തന്നെ(പ്രകാശം)

               മൂത്ത കുട്ടി മുഴുവൻ കറുത്തവൻ
               ചീത്തയാണു മുഖമെന്ന വാസ്തവം
               ഒത്തപോൽ വികൃതിയാമവസ്ഥ വി-
               ട്ടിത്തരം നിലയാണിരിപ്പവൻ.                       ൧൭

ദേവയാനി--കാക്ക ഗരുഡനെപ്പെറുമോ? മറ്റവനോ?

ശർമ്മിഷ്ഠ--

               നടുവിലെശ്ശിശു കാണുകിൽ നല്ലവൻ
               പടുവതല്ല നിനയ്ക്കുകിൽ നിർഗ്ഗുണൻ 

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/49&oldid=172385" എന്ന താളിൽനിന്ന് ശേഖരിച്ചത്