ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം ൪൧
പൊള്ളുന്നിതെൻ മനമിതിന്റെ കഴുത്തറുത്തു കൊള്ളുന്നതിന്നുമകതാരിലധൈര്യമില്ല. ൧൩ കടുതരം ഹൃദി കോപരസം പുറ- പ്പെടുവതൊക്കെയടക്കുകയാണു ഞാൻ പടുതയില്ലിനിയിങ്ങിനെ നിർത്തുവ നൊടുവിലിക്കഥയൊക്കെ വെളിപ്പെടും. ൧൪
ഇപ്പഴും അടക്കുകതന്നെ. (പ്രകാശം) ഞാനൊന്നും ഉണ്ടായിട്ടു പറഞ്ഞതല്ല. അതു വിചാരിച്ചു ലഹളകൂട്ടേണ്ട.
ദേവയാനി--എന്താണു ഉണ്ണികളോടും നീരസമായോ? അവരോടൊന്നും മിണ്ടുന്നില്ല.
വിദൂഷകൻ--വല്ല രാജ്യകാര്യാലോചനയും ഉണ്ടായിരിക്കും. എവിടെയെങ്കിലും സദ്യയുടെ കഥകേട്ടാൽ പിന്നെ അടുക്കെ വന്നുവിളിച്ചാൽകൂടി ഞാനറികയില്ല.
രാജാവ്-- നീരസമോ?
ഇതു ചൊല്ലരുതെന്റെ വല്ലഭേ! ന- ല്ലതു നാമേറിയ കാലമാചരിച്ചു; അതുമൂലമുദിച്ച പുത്രരാലേ പുതുമെക്കുള്ളവകാശിഞാനുമല്ലേ? ൧൫
ദേവയാനി--ശർമ്മിഷ്ഠേ! നിന്റെ ചെക്കന്മാരെ ഇങ്ങിനെ എടുത്തു ലാളിപ്പാനാരെങ്കിലുമുണ്ടോ?
ശർമ്മിഷ്ഠ-- അവരുടെ അച്ശൻ വരുമ്പോഴൊക്കെ എടുക്കുകയും മറ്റും ചെയ്യാറുണ്ട്.
7 *
.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |