താൾ:Yayathi charitham 1914.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪0 യയാത ചരിതം


ർമ്മ വന്നിട്ടുതന്നെ. (പ്രകാശം) ഉണ്ണികളോടു ക്ഷണിച്ചിട്ടു വേണോ? പറയാതെ വരുമോ എന്നു പരീക്ഷിക്കുകതന്നെയാണുണ്ടായത്. (രണ്ടാളേയും പിടിച്ചു മടിയിലിരുത്തുന്നു)

യദു--അച്ശ! ശർമ്മിഷ്ഠ ഇന്നെന്നെ നുള്ളി.

തുർവ്വശു-- ഇല്ല അച്ശ! അച്ശനെ കാണുമ്പോളൊക്കെയും ശർമ്മിഷ്ഠയെക്കൊണ്ടു കുറ്റം പറയാൻ ഏട്ടനു അമ്മ പഞ്ഞുകൊടുക്കാറുണ്ട്.

ദേവയാനി--അതുവ്വോ? നിണക്കു ഇഷ്ടം പറവാൻ നല്ലവണ്ണം അറിയാം. ശർമ്മിഷ്ഠയുടെ ഉപദേശ പ്രകാരമായിരിക്കും. അച്ശനെക്കാണുമ്പോൾ കുറെ അധികമാണു.

               ജാതാനുകമ്പമിഹ രാപ്പകൽ ബുദ്ധിമുട്ടി
               മാതാവു മക്കളെ ഹിതേന വളർത്തിയാലും
               ഏതാനുമില്ലവളിലിഷ്ടമവർക്കു ചിത്തേ
               താതാന്തികേ പറയുമേഷണിയീഷലെന്യേ                 ൧൨

രാജാവ്-- ഇത് ഏഷണിയാകയില്ല.

ദേവയാനി--(കോപത്തോടെ) എന്നാലവളെയെടുത്തു തലയിൽ വെച്ചോള്ളൂ. ഞാൻ അവളെ ദ്രോഹിക്കാതരിക്കയില്ല. അതിന്ന് അവളുടെ ദുഷ്കർമ്മം തന്നെയാണല്ലൊ ഉത്തരവാദി.

രാജാവ്--(വിചാരം)

                ഭള്ളും പ്രതാപവുമിയന്നിവളാശയത്തിൽ
                തള്ളുന്ന ഗർവ്വമൊടിവണ്ണമുരെക്കമൂലം

.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/47&oldid=172383" എന്ന താളിൽനിന്ന് ശേഖരിച്ചത്