ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം ൩൯
ദേവയാനി--(തുർവശുവിനോട്) ഉണ്ണി അച്ഛനെക്കണ്ടാൽ നമസ്കരിക്കണം.
തുർവശു-- ഞാൻ ഇന്ന് അമ്പലത്തിൽചെന്നു നമസ്കരിച്ചു. ഈശ്വരനെയല്ലാതെ ആരേയും നമസ്കരിക്കില്ല
ദേവയാനി--അച്ശനും ഈശ്വരനെപ്പോലെയാണു. തുർവശു--എന്നാൽ അച്ശനെന്താണു മിണ്ടുന്നത്? ഈശ്വരൻ മിണ്ടില്ലല്ലോ..
ദേവയാനി--നിങ്ങൾ ഇങ്ങിനെ തർക്കിച്ചാൽ വിനയമില്ലാത്തവരാണെന്ന് ഈ ബ്രാഹ്മണൻ നാട്ടിലൊക്കെപ്പരത്തും.
വിദൂഷകൻ--(വിചാരം) ബ്രാഹ്മണൻ പരത്തുന്നതിലാണ് ദോഷം. ജന്മനാൽത്തനെ മൂന്നക്ഷരവും മുറുക്കവും പൂജ്യമാണ്.
(ദേവയാനി പണിപ്പെട്ടു രണ്ടാളേയും നമസ്കരിപ്പിക്കുന്നു)
രാജാവ്--ദീർഘായുസ്സുകളാകട്ടെ (അനുഗ്രഹിക്കന്നു)(വിചാരം) ഇവരെൻറെ മക്കൾതന്നെയാണെങ്കിലും മറ്റെ ഉണ്ണികളെപ്പോലെ തോന്നുന്നില്ല.
ദേവയാനി--
എത്രയും പ്രണയമേറിടുന്നൊരി- പ്പുത്രരെത്തിയരികത്തു നിൽക്കവേ ചിത്രമങ്ങു മടിയിൽക്കരേറ്റിടാ- തത്ര വാഴുവതിനെന്തു കാരണം? ൧൧
രാജാവ് -- (വിചാരം) പ്രണയാധിക്യമുള്ളവരുടെ കഥ ഓ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |