താൾ:Yayathi charitham 1914.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക

                ---------

ഭാഷാഭിവൃദ്ധിക്കുവേണ്ടി പലേ പരിശ്രമങ്ങളും ചെയ്തിരുന്ന എന്റെ അമ്മാമൻ തീപ്പെട്ടുപോയ കടത്തനാട്ടു പോർള്ളാതിരി ഉദയവർമ ഇളയതമ്പുരാൻ തിരുമനസ്സിലെ കല്പന പ്രകാരം ഉണ്ടാക്കിയ ഈ നാടകത്തിന്നു അവതാരിക എഴുതേണ്ടുന്ന പ്രവൃത്തിക്കു എന്നെ ഭാരമേൽപ്പിച്ചതിൽ എനിക്കു വളരെ സന്തോഷമുണ്ട്."ഒരു പുസ്തക ത്തിന്നു ഒരു അവതാരിക വേണം" എന്നു വെച്ചിട്ടുള്ള ഈ കാലത്തിൽ എന്റെ ഈ പ്രയത്നം ആവശ്യമില്ലാത്തതായും വരുന്നതല്ല.

പ്രസ്തുത നാടകത്തിന്റെ കർത്താവായ തേലപ്പുറത്തു നാരായണ നമ്പി പലേ അവസരങ്ങളിലും പലവിധം കൃതികൾ ഉണ്ടാക്കി സാഹിത്യ ലോകത്തിൽ ധാരാളമായി പ്രഖ്യാതി സമ്പാദിച്ച ഒരാളാകയാൽ അദ്ദേഹത്തെ വിശിഷ്യ പരിചയപ്പെടുത്താൻ ഞാൻ ഒരുങ്ങുന്നില്ല.ഈ നാടകം ഭാരതം കഥയ്ക്കനുസരിച്ചു നാടകസമ്പ്രദായത്തിൽ രംഗ വിഭാഗം ചെയ്തു അഞ്ചങ്കമായി കൽപ്പിച്ചതിൽ കൃത്രിമങ്ങളായ പാത്രങ്ങളെ ഒന്നും പ്രവേശിപ്പിക്കാതെ തന്നെ അതാതു സ്ഥലങ്ങളിൽ സഹൃദയന്മാരുടെ ഹൃദയത്തെ ആകർഷിക്കത്തക്കവിധം രസപോഷം വരുത്തി സരളങ്ങളായ വാചകങ്ങളെക്കൊണ്ടും സരളങ്ങളായ പദ്യങ്ങളെക്കൊണ്ടും അഭിനയിപ്പാൻ സൗകര്യവും കാണികൾക്കു കൗതുകജനകവുമാക്കി നിർമ്മിച്ചതാണു.

നാന്ദീശ്ലോകം കഥയെ ഭംഗിയായവിധം സൂചിപ്പിച്ചിട്ടുണ്ടു. എന്നാൽ നാന്ദീലക്ഷണങ്ങൾ അതിൽ പൂർത്തിയായിട്ടില്ലെന്നുചിലർആക്ഷേപിക്കു മായിരിക്കാം."കാവ്യാർത്ഥസൂചനം കൈശ്ചിന്നാന്ദ്യാമേവ പ്രയുജ്യതേ"എന്ന പ്രമാണത്തെ നല്ലവണ്ണം അനുസരിച്ചതുകൊണ്ടു മേൽപ്പറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/4&oldid=172375" എന്ന താളിൽനിന്ന് ശേഖരിച്ചത്