താൾ:Yayathi charitham 1914.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬
യയാതിചരിതം

(ഋഷികളോടുകൂടി കഞ്ചുകി പ്രവേശിക്കുന്നു) (രാജാവും വിദൂഷകനും എഴുനീൽക്കുന്നു)

ഒന്നാമൻ--

ചിലപൊഴുതു പിതാവാകുന്നുവെന്നാൽ ചിലപ്പോൾ

പലതരമുപദേശം നൽകുമാചാൎയ്യനത്രേ;

ചിലരുടെ സഖിയായും രക്ഷിതാവായുമെല്ലാ-

നിലയിലുമവനീശൻ മുറ്റുമിങ്ങുറ്റ ബന്ധു.

൧൩


രണ്ടാമൻ--

ഘനമായ ഭാവമിഹ ദുഷ്ടരോടു, സ്-

ജ്ജനമോടഴിഞ്ഞ നിലയീയവസ്ഥകൾ

ജനനാഥനൊത്തഭിനയിപ്പതോൎത്തു മേ

മനമിന്നു സാധ്വസവിനീതിസംയുതം.

൧൪


രാജാവ്--തപസീശ്വരമാൎക്കു നമസ്കാരം.

ഋഷികൾ--മേൽക്കുമേൽ കല്യാണം വരട്ടെ.

രാജാവ്--ഭാർഗ്ഗവമഹർഷിക്കു കുശലമല്ലേ?

ഒന്നാമൻ--അതെ.

രണ്ടാമൻ--അങ്ങേക്കു അവിടുത്തെ ചില സന്ദേശങ്ങളുണ്ട്.

രാജാവ്--ഞാൻ അതിൽ സശ്രദ്ധനായിരിക്കുന്നു.

ഒന്നാമൻ--അവിടുത്തെ കല്പന ഇതാണ്:--

"ഈതിജാലമണയാതെ വമ്പെഴും

നീതിയോടയി ഭവാൻ പെരുത്തുനാൾ

ഭൂതിചേൎന്നു ഭുവനം ഭരിക്കുവാൻ

ഭൂതിഭൂഷണനനുഗ്രഹിച്ചിടും.

൧൫































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/33&oldid=172368" എന്ന താളിൽനിന്ന് ശേഖരിച്ചത്