ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാമങ്കം
൨൫
വാമാംഗീമണികളിൽ വന്നിണങ്ങിടേണ്ടും
സാമാന്യം ഗുണഗണമോൎക്കിലെത്രയുണ്ടാം;
നാമാദ്യം സുഭഗത മാത്രമോൎക്കുമെന്നാൽ
ധീരന്മാരതു ബലമായ് ഗണിക്കയില്ല.
൧൧
വിദൂഷകൻ-- ആ വിഷയത്തിൽ ഞാനൊരു ഗുണംകൂടി കണ്ടിട്ടുണ്ട്.
രാജാവ്--അതെന്താണ്?
വിദൂഷകൻ--തോഷർ മുഷിയുമോ?
രാജാവ്--അങ്ങിനെയുണ്ടോ?
വിദൂഷകൻ--
അടിയികലൊടുവിലൂറും രണ്ടുവറ്റിനുവേണ്ടി
ജ്ഝടിതിയൊരു കുടം നീരൊക്കെ മോന്തുംകണക്കേ
ഇടയിൽ നൃപകുമാരീദർശനം മാത്രമിച്ഛി-
ച്ചുടനൃഷിസുതയാമദുഷ്ടയെക്കെട്ടിയാലും.
൧൨
രാജാവ്-- തനിക്കെല്ലാറ്റിനും നേരംപോക്കേ ഉള്ളു.
കഞ്ചുകി--(പ്രവേശിച്ച്) മഹാരാജാവു ജയിച്ചാലും. ശുക്രമഹർഷിയുടെ ശിഷ്യന്മാരായ രണ്ടു ഋഷികൾ വന്നിട്ടുണ്ട്.
രാജാവ്--കൂട്ടിക്കൊണ്ടുവരിക.
കഞ്ചുകി--കല്പനപോലെ (പോയി)
വിദൂഷകൻ--കാൎയ്യം പറ്റിയോ?
രാജാവ്-- എന്തെല്ലാമാണാവോ ദൈവം വരുത്തുന്നത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |