താൾ:Yayathi charitham 1914.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൧൫


                        (നമസ്കരിക്കുന്നു)

ശുക്രൻ--അഖണ്ഡകീൎത്തിയായി വരട്ടെ. (ആനുഗ്രഹിക്കുന്നു)

രാജാവ്--(ശൎമ്മിഷ്ഠയോട്) ഇതാ ഗുരുപുത്രിയെ നിണക്കു ഏൽപ്പിച്ചുതരുന്നു. യാതൊരനിഷ്ടവും കൂടാതെ കൊണ്ടു നടക്കണം.

ശൎമ്മിഷ്ഠ--എനിക്കു പുതുതായ ഈ സഖിയെ കിട്ടിയതിനാൽ വളരെ സന്തോഷമുണ്ട്.

രാജാവ്-- എന്നാലെനി അകത്തേക്കു എഴുനെള്ളുകയല്ലേ?

ശുക്രൻ-- അങ്ങിനെ തന്നെ.

                        (എല്ലാവരും പോയി)
                        (ഒന്നാമങ്കം കഴിഞ്ഞു)
                       *************************
                              രണ്ടാമങ്കം 
                       *************************
             (അനന്തരം വൃദ്ധകഞ്ചുകി പ്രവേശിക്കുന്നു)

കഞ്ചുകി--(നെടുവീൎപ്പിട്ടിട്ട്)

             ഏതും നീ ജോലിനോക്കാതനുഭവമരുളാം
                        ശമ്പളം പാതിയെന്നാ-
             യോതുന്നൂ തമ്പുരാനെങ്കിലുമിതുവരെ ഞാൻ
                        കൃത്യമെത്തിച്ചുപോന്നു.
             കാതും കണ്ണും നിനച്ചാൽ മുഖമിതിനൊരല-
                        ങ്കാരമെന്നായി, ചിത്തേ
             ചാതുൎയ്യം നാസ്തിയായീ മമ ദുര കഠിനം
                        വിട്ടുപൊയിട്ടുമില്ല.                                ൧

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/22&oldid=172356" എന്ന താളിൽനിന്ന് ശേഖരിച്ചത്