Jump to content

താൾ:Yayathi charitham 1914.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ യയാതിചരിതം


ദേവയാനി--ഇതിന്റെ പ്രഭ കണ്ണിൽ തറയ്ക്കുന്നതുകൊണ്ടു ഞാൻ കുഴങ്ങുന്നു.

ശുക്രൻ--ഇതാ ഗോപുരദ്വാരം സമീപിച്ചു. തേരു നിറുത്തുക തന്നെ.

നിപുണകൻ-- കല്പനപോലെ(തേരുനിറുത്തുന്നു) (അണിയറയിൽ കോലാഹലം)

ശുക്രൻ-- ദേവയാനി! ഭയപ്പെടേണ്ട.

(പിന്നെയും അണിയറയിൽ)

ഒന്നിച്ചാരും വേണ്ട, ഋഷീശ്വരനെ എതിരേൽക്കുവാനെഴു ന്നെള്ളുകയാണ്.

ശുക്രൻ--(കേട്ടിട്ട്)

                 നാടോനാളായ് നലമോടു രക്ഷി-
                ച്ചീടേറിടും നമ്മുടെ നാഥനിപ്പോൾ
                കൂടേ ഹരിക്കാരരൊടൊത്തു ഭക്തി-
                യോടേ വരുന്നുണ്ടു ഭയപ്പെടേണ്ട.                  ൨൩

(നോക്കീട്ട്) അല്ലാ! പ്രിയപുത്രിയായ ശൎമ്മിഷ്ഠയും ഒന്നിച്ചു തന്നെയുണ്ടോ? ഇതു നിന്റെ വരവുനിമിത്തമാണ്.

(രാജാവും ഹരിക്കാരനും ശൎമ്മിഷ്ഠയും പ്രവേശിക്കുന്നു)

രാജാവ്--

           മതിയിൽ മാച്ചുവരുത്തി മുഴുത്തഹ--
           മ്മതി തുടങ്ങിയ ദോഷമശേഷവും
           പതിവിലോതിയകറ്റിടുവാൻ കൃപാ-
           മതിയെഴും ഗുരുനാഥനു വന്ദനം.                           ൨൪

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/21&oldid=172355" എന്ന താളിൽനിന്ന് ശേഖരിച്ചത്