ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം ൧൩
നേത്രം വലത്തതു വലങ്കരമോൎക്കിലിത്ര
മാത്രം വിറപ്പതിനു കാരണമെന്തിവണ്ണം. ൨൦
ശുക്രൻ-- എന്തോ ഒരു അശുഭസൂചകമാണിത്. ഈശ്വരനെ നല്ലവണ്ണം വിചാരിച്ചുകൊള്ളുക. എന്നാലതൊന്നും സാരമാവില്ല. (മുമ്പിൽ നോക്കീട്ട്) രാജധാനിക്കു എത്തിക്കഴിഞ്ഞു. ഇതൊന്നും കാണുന്നില്ലേ?
മാറ്റുള്ളോരു സുവർണ്ണനിൎമ്മിതമതി-
ല്ക്കെട്ടും, പുറത്തായതിൻ
ചുറ്റും നല്ലമൃതാംബു വാർന്നൊഴുകുമാ--
റെങ്ങും കിടങ്ങും തഥാ
മുറ്റും കാഞ്ചനശൈലശൃംഗസമമായ്
മിന്നുന്ന സൌധങ്ങളും
മറ്റും ചേർന്നു വിളങ്ങുമിപ്പുരവരം
കാണേണ്ടതാണേവനും ൨൧
എന്നുതന്നെയല്ല,
പൊന്നിൻമേല്പുരയാണിതിൽപ്പുരനിരെ-
ക്കെല്ലാ, മവയ്ക്കുള്ളകം
തന്നിൽപ്പിന്നെ വിശേഷവസ്തു പറവാ-
നെന്തൊക്കെയുണ്ടായിടും
ചിന്നിച്ചിന്നിയുമങ്ങുമിങ്ങുമധുനാ
കണ്ണിൽത്തറെക്കുംവിധം
മിന്നിക്കൊണ്ടു വിളങ്ങിടും പലതരം
രത്നങ്ങൾ കണ്ടീലയോ? ൨൨
.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
