ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨ യയാതിചരിതം
ശുക്രൻ--
വേണ്ടുന്നനേരമിവർ തേരു വലിച്ചു കൊണ്ടു മണ്ടുന്നു മന്നവനു യാത്രയിലാത്തവേഗം ഉണ്ടുത്തമക്രതുവിനും ചിലതങ്ങിവറ്റെ ക്കൊണ്ടുള്ള ശത്രുജയസിദ്ധിയുമിദ്ധരായാം. ൧൮
അസുരരാജാവിന്റെ 0ര0കുതിരകൾക്ക് ആകാശയാനം കൂടി അറിയാം. (ചൂണ്ടിക്കാണിച്ചിട്ട്)ഇതാണ് രഥം.
ദേവയാനി--ഇതു വിശെഷം തന്നെ. കൌതുകസാധനങ്ങൾ പലതും ഇന്നു കാണ്മാൻ സംഗതിയാകുമെന്നു തോന്നുന്നു.
നിപുണകൻ--എന്നാൽ എഴുന്നെള്ളി കയറുകയല്ലേ? (ശുക്രൻ ദേവയാനിയെ കരേറ്റി താനും രഥാരോഹണം നടിക്കുന്നു.)
നിപുണകൻ--വിടകൊണ്ടു തെളിക്കട്ടെ?
ശുക്രൻ--അങ്ങിനെ തന്നെ. (നിപുണകൻ അശ്വതാഡനം നടിക്കുന്നു)
ശുക്രൻ--(രഥവേഗം നടിച്ച്)
കണ്ടീലയോ ജവനവാജികൾ ചേൎന്നു കൊണ്ടു-- മണ്ടീടുമീ രഥവരത്തിനെഴുന്ന വേഗം കണ്ടോരകന്ന ഗിരിപംക്തികളാശു കാണ്മ- തുണ്ടോ വനാദ്രികൾ തിരിച്ചറിയുന്നതുണ്ടോ? ൧൯
ദേവയാനി--
ചിത്രം രഥത്തിനുടെ ശീഘ്രതഹേതുവാലെൻ ഗാത്രം സമസ്തമിളകീടണമെന്നിരിക്കേ
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |