Jump to content

താൾ:Yayathi charitham 1914.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൧൧


യ്യാറായിരിക്കുന്നു. സമയമായാൽ എഴുന്നെള്ളാം.

ശുക്രൻ-- എന്നാൽ വേഗം പുറപ്പെടുകയല്ലേ? നീ വസ്ത്രവും മറ്റും മാറി വേഗം വരിക.

ദേവയാനി--വസ്ത്രം ഇതുതന്നെ മതി. (ചെകിട്ടിൽ എന്തോ പറയുന്നു)

ശുക്രൻ--അങ്ങിനെയാവട്ടെ. എന്നാലിതുതന്നെ മതി. നിന്റെ ആഗ്രഹം സാധിക്കാതിരിക്കില്ല.

                    (എല്ലാവരും ചുറ്റിനടക്കുന്നു)

ദേവയാനി--(മുൻപുറത്തുനോക്കീട്ട്) എന്താണച്ഛാ! 0ര0 വലിയ മരത്തിന്മേൽ ഒരു ശീല തൂക്കികാണുന്നത്?

ശുക്രൻ--(ചിരിച്ചിട്ട്) അതു തേരിന്റെ കൊടിയടയാളമാണ്.

ദേവയാനി--(സൂക്ഷിച്ചു നോക്കീട്ട്) ഇതെന്തു അത്ഭുതമാണ്?

                  ആട്ടും വാലിതു താപസക്കിഴവർതൻ
                              താടിക്കു തുല്യം നിറം
                  കൂട്ടും കാലുകളും പെരുത്ത തടിയും
                              പാൎക്കിൽ പശുപ്രായമാം
                  നീട്ടുന്നോരു കഴുത്തിലൊക്കെ നെടുതാം
                              രോമങ്ങൾ ഹാ! കൊഞ്ഞനം
                  കാട്ടുന്നൂ ചിറിയാലെ യീ വികൃതരാം
                              ജന്തുക്കളെന്താണഹോ.               ൧൭

ശുക്രൻ-- കുതിരകളെന്നു കേട്ടിട്ടില്ലേ?

ദേവയാനി--ഇവറ്റെക്കൊണ്ട് എന്താ കാൎയ്യം?

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/18&oldid=172351" എന്ന താളിൽനിന്ന് ശേഖരിച്ചത്