താൾ:Yayathi charitham 1914.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ യയാതിചരിതം


         എന്നല്ലന് നൃപപുത്രിയേയുമഴകിൽ-
             ച്ചങ്ങാതിയാക്കാം മുറ-
         യ്ക്കെന്നല്ലേ രസമേറെയുള്ള നിനവൊ-
             ന്നുള്ളിൽ കിടപ്പുള്ളതും.           ൧൬

ശുക്രൻ--ആട്ടെ തീൎച്ചപ്പെടുത്താം.

അണിയറയിൽ--ഋഷീശ്വരനു നമസ്കാരം.

ശുക്രൻ--ആരാണത്? നിപുണകനോ?

അണിയറയിൽ--റാൻ, അടിയൻ തന്നെ.

ശുക്രൻ--ഇങ്ങട്ടു വരാം. ( നിപുണൻ പ്രവേശിച്ചു തൊഴുതു നിൽക്കുന്നു)

ദെവയാനി--അച്ഛാ! ആരാണിത്?

ശുക്രൻ--എന്റെമകൾ രാജസധിയിലേക്കു പോരാൻ ദിവസേന ശാഠ്യം പിടിക്കാറുണ്ടെന്നും മറ്റും ഇന്നലെ ഞാൻ രാജാവിനോടു പറകയുണ്ടായി. അപ്പോളദ്ദേഹം വളരെ സന്തോഷിച്ചു. ക്ഷണി ക്കുകയും നാളെ സ്വന്തം തേരോടുകൂടി ആളെ അയയ്ക്കാമെന്നു പറയുകയും ചെയ്തിരുന്നു. അതുപ്രകാരം തേരും കൊണ്ടു വന്നിട്ടുള്ള ഇയ്യാൾ മഹാരാജാവിന്റെ സാരഥിയാണ്.

ദേവയാനി--ഇതു വലിയ അനുഗ്രഹമായി. തേരെവിടെയാണ്? ഞാൻ തേരെന്നു കേട്ടിട്ടേ ഉള്ളൂ. ഇപ്പോൾ തന്നെ അതൊന്നു കാണണം.

നിപുണകൻ--ആശ്രമത്തിന്റെ പുറത്താണ്. എല്ലാം തെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/17&oldid=172350" എന്ന താളിൽനിന്ന് ശേഖരിച്ചത്