താൾ:Vishishta Krithyangal 1914.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 5 _

‌അദ്ദേഹം നിലത്തുവീണുപോയി. ശരീരത്തിൽനിന്നു് വളരെ രക്തം പുറത്തുപോകയാൽ അദ്ദേഹത്തിനു് വളരെ ക്ഷീണമുണ്ടായിരുന്നു. ആ നിലയിൽ അദ്ദേഹത്തെ ചില സ്വജനങ്ങൾ എടുത്തു് അവരുടെ പാളയത്തിലേക്കു കൊണ്ടുപോയി. യുദ്ധത്തിൽ മുറിവേല്ക്കുന്നവർക്കു് സാധാരണയായി വളരെ ദാഹമുണ്ടായിരിക്കും. അവർക്കുവേണ്ട വെള്ളം കിട്ടുന്നതിനുള്ള സൌകർയ്യം വളരെ കുറവുമായിരിക്കും. എന്നാൽ, 'സർ. ഫിലിപ്പ് സിഡ്നി' യോടു് എല്ലാവർക്കും വളരെ സ്നേഹമുണ്ടായിരുന്നതിനാൽ ആരോ ഒരാൾ ഒരു പാത്രം വെള്ളം അദ്ദേഹത്തിനു് കൊടുത്തു. അപ്പോൾ അദ്ദേഹത്തിന്റെ നാവു് ദാഹം കൊണ്ടു് വരണ്ടിരുന്നു. അദ്ദേഹം വെള്ളംകുടിക്കുന്നതിനു ഭാവിച്ചപ്പോൾ സമീപത്തിൽ മുറിവേറ്റു കിടന്ന സാധുവായ ഒരു പടയാളി വളരെ ആഗ്രഹത്തോടുകൂടി ആ പാത്രത്തെത്തന്നെ നോക്കുന്നതുകണ്ടു്, " ഈ വെള്ളം അയാൾക്കു കൊടുക്കുക; എന്നെക്കാൾ കൂടുതൽ ദാഹം അയാൾക്കുണ്ടു്. " എന്നു പറഞ്ഞു. ഉടനെതന്നെ അദ്ദേഹത്തിന്റെ ശരീരം തണുത്തു; ചേഷ്ടകൾ നശിച്ചു; കണ്ണുകൾ അടഞ്ഞു; ജീവനും അവസാനിച്ചു.

൪. മൂറും സ്പെയിൻകാരനും.


യൂറോപ്പിൽ, സ്പെയിൻ എന്നൊരു രാജ്യമുണ്ടു്. വളരെക്കാലം മുമ്പു് ആ രാജ്യത്തിൽ പകുതിയോളം മൂർ എന്ന ജാതിക്കാർ കൈവശപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികളായ സ്പെയിൻകാരും മഹമ്മദുമതക്കാരായ മൂർ വർഗ്ഗക്കാരും തമ്മിൽ വളരെ വിരോധമായിരുന്നു. ഒരിക്കൽ, ഒരു സ്പെയിൻകാരൻ, മറ്റെ വർഗ്ഗത്തിൽപെട്ട ഒരു ചെറുപ്പക്കാരനുമായി ശണ്ഠകൂടി അയാളെ കൊന്നും വച്ചു് അടുത്തുണ്ടായിരുന്ന ഒരു തോട്ടത്തിൽ കയറി ഒളിച്ചു. തോട്ടത്തിന്റെ ഉടമസ്ഥൻ ഒരു മൂർ ആയിരുന്നു. അയാൾ ആ സ്പെയിൻ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/7&oldid=172339" എന്ന താളിൽനിന്ന് ശേഖരിച്ചത്