താൾ:Vishishta Krithyangal 1914.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുറെക്കാലം കഴിഞ്ഞു ഒരു ദിവസം ധ്വര നായാട്ടിനായി കാട്ടിലേക്കുപോയി. അവിടെ വച്ചു വഴി തെറ്റി അയാൾ കുറെ അലഞ്ഞു നടന്നു ഒടുക്കം ഒരു കുടിൽകണ്ടു് അങ്ങോട്ടു ചെന്നു. അതിൽ ഒരു ഇൻഡ്യൻ പാർക്കുന്നുണ്ടായിരുന്നു. തനിക്കു പോകേണ്ട വഴി പറഞ്ഞുകൊടുക്കുവാൻ അയാൾ അവനോടു് ആവശ്യപ്പെട്ടു.“ഓഹോ! ആ സ്ഥലം ഇവിടെനിന്നു വളരെദൂരെആണ്. നേരവും അസ്തമിക്കാറായി. ഇപ്പോൾ നിങ്ങൾ തനിച്ച് അങ്ങോട്ടു പോകുന്നതു് അത്ര നന്നല്ല. രാത്രിയിൽ കാട്ടിൽ എവിടെയെങ്കിലും താമസിക്കാമെന്നുവച്ചാൽ ചെന്നയ്ക്കളുടെ ഉപദ്രവമുണ്ട്. വിരോധമില്ലെങ്കിൽ ഈ രാത്രി ഇവിടെ കഴിച്ചുകൂട്ടാം.” എന്ന് ഇൻഡ്യൻപറഞ്ഞു. ധ്വര ഈ ക്ഷണം സന്തോഷപൂർവ്വം സ്വീകരിച്ചു. അയാൾക്ക് ഭക്ഷിക്കുന്നതിന് വേവിച്ചകുറെ മാംസവും, കുടിക്കുന്നതിന് മദ്യവും, കിടക്കുന്നതിനു് മൃദവായ മാന്തുകലും കൊടുത്തു. വഴിപിഴച്ചു് അവിടെ താമസിക്കേണ്ടിവന്നെങ്കിലും ആ രാത്രി അയാൾ സുഖമായി കഴിച്ചുകൂട്ടി.അടുത്തദിവസം പ്രഭാതമായി. ഇൻഡ്യനും ധ്വരയും‌കൂടി അവിടെനിന്നു തിരിച്ചു. അവർ കുറെ ഏറെ നടന്നു കഴിഞ്ഞപ്പോൾ ഇൻഡ്യൻ ‘ഇനി നിങ്ങളുടെ സ്ഥലത്തേക്കു രണ്ടുമൈലേയുള്ളു. ഞാൻ മടങ്ങട്ടെ. തനിച്ചുപോകാമല്ലോ? എന്നു പറഞ്ഞിട്ട് “ആകട്ടെ; നിങ്ങൾ എന്നെ അറിയുമോ? എന്നു് മറ്റേയാളോടു് ചോദിച്ചു. ധ്വര വളരെ ലജ്ജിച്ചു പറഞ്ഞു:-“ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്."

ഇൻഡ്യൻ:- "അതേ, നിങ്ങൾ എന്നെ കണ്ടതു് നിങ്ങളുടെ വീട്ടുപടിക്കൽ വച്ചാണു്. ഇപ്പോൾ നിങ്ങൾക്കു് ഒരു ചെറിയ ഉപദേശംതരണമെന്നു് ഞാൻ വിചാരിക്കുന്നു; സദയം കേൾക്കുക. "ഇനി എന്നെങ്കിലും പാവപ്പെട്ട ഒരു ഇൻഡ്യൻ വിശപ്പും ദാഹവും കൊണ്ടു തളർന്നു് നിങ്ങളോടു തിന്നുന്നതിനോ, കുടിക്കുന്നതിനോ വല്ലതും ചോദിച്ചാൽ "ഛീ പട്ടീ! മറയത്തുപോ" എന്നു പറയരുത്."

ഒന്നാംഭാഗം സമാപ്തം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/48&oldid=172335" എന്ന താളിൽനിന്ന് ശേഖരിച്ചത്