താൾ:Vishishta Krithyangal 1914.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ടവിൽകൂടി അതിന്റെ പിൻകാലുകളിൽ ഒന്ന് കിഴ്പോട്ടുതാഴ്ന്നു. നമ്മുടെ ബാലൻ അടിയിലിരുന്നുകൊണ്ട് ഒരു കയറെടുത്ത് കടുവായുടെ ആ കാല് വള്ളത്തിന്റെ ഒരു പടിയോടുചേർത്ത് ബലമായികെട്ടി. ആ സത്വം അത്യുച്ചത്തിൽ അലറാൻ തുടങ്ങി. കുട്ടിയാകട്ടെ കുറേകൂടി ഉച്ചത്തിൽ കൂട്ടുകാരെ കൂകുവിളിച്ചു. അവർ, അവന്റെ വിളിക്കേട്ട് എന്തോ ആപത്തു പിണഞ്ഞു എന്നു വിചാരിച്ചു ഓടിച്ചെന്നു. കടവിൽ എത്തിയപ്പോൾതന്നെ അവർക്ക് കാർയ്യം മനസ്സിലായി. അവർ തങ്ങളുടെ കോടാലികൊണ്ട് വെട്ടി, കടുവായെകൊന്നു. കുട്ടിക്ക്, യാതൊരു തരക്കേടും ഉണ്ടായില്ല. ആ ബാലന് വിപദി‌ധൈർയ്യം ഇല്ലായിരുന്നെങ്കിൽ കടുവാ അവനെ പിടിച്ചു തിന്നുമായിരുന്നു.


൨൪. ഒരു ബാലനും ശ്രാവും.


കടലിൽ വളരുന്ന ഒരു ഭയങ്കരമത്സ്യമാകുന്നു"ശ്രാവു". മുഴുത്ത ഒരു ശ്രാവിനെ ഏകദേശം മുപ്പതു അടി നീളമുണ്ടായിരിക്കും. തരം കിട്ടുമ്പോൾ മനുഷ്യരെ പിടിച്ച് വിഴുങ്ങുന്നതിന് അതിന് പ്രത്യേക സാമർത്ഥ്യമുണ്ട്. ഒരിക്കൽ, "വാൾനെബേക്കർ" എന്നു പേരായ ഒരു ഇംഗ്ലീഷു ബാലൻ, അവന്റെ അച്ഛനുമൊരുമിച്ച് ഒരു കപ്പലിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. കപ്പലിന്റെ മേൽത്തട്ടിൽനിന്ന് ഒരു ശിശു വെള്ളത്തിൽ വീഴുന്നതിനിടയായി. ബേക്കറിന്റെ അച്ഛൻ തൽക്ഷണം കടലിൽ ചാടി ആ ശിശുവിനെ എടുത്ത്കൊണ്ട് കപ്പലിൽ കയറുവാൻ ശ്രമിച്ചു. അപ്പോളേയ്ക്കും ഒരു ശ്രാവ് അയാളുടെ പിന്നാലെ അതിവേഗത്തിൽ എത്തി. കപ്പലിൽ നിന്നിരുന്നവർ അതു കണ്ട് അന്ധാളിച്ചു. എന്നാൽ"ബേക്കർ" നീണ്ടകൂർത്ത ഒരു കത്തിയുമായി തെല്ലും മടിക്കാതെ കടലിൽ ചാടി.മത്സ്യം തന്റെ പിതാവിനെ പിടിക്കുന്നതിനിടകൊടുക്കാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/36&oldid=172322" എന്ന താളിൽനിന്ന് ശേഖരിച്ചത്