താൾ:Vishishta Krithyangal 1914.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റിഞ്ഞിരുന്നിലല്ലൊ". ഇത്രയും പറഞ്ഞപ്പോൾ അവന്റെ അച്ഛൻ അകത്തേക്കു കയറിച്ചെന്നു. അപ്പോൾ ആ സ്ത്രീക്ക് എന്തുമാത്രം ആനദമുണ്ടായി എന്ന് ഊഹിച്ചുകൊള്ളുന്നതാണ് ഉത്തമം .

൨൩. കടുവയേ പിടിച്ച ബാലൻ


വളരെ ഭയപ്പെടേണ്ടഒരു ക്രൂരമൃഗമാണ് കടുവാ. അത് തരംകിട്ടിയാൽ മനുഷ്യരെ പിടിച്ചു ഭക്ഷിക്കാറുണ്ട്. ഒരു കൊച്ചുകുട്ടി ഒരു കടുവയെ പിടിക്കുക എന്നതു, വളരെ അസാധാരണമായ സംഗതിയാണ്. എന്നാൽ പത്തമ്പതു വർഷംമുമ്പെ അപ്രാകാരമുള്ള ഒരു സംഭവം ഉണ്ടായി. ബങ്കാളത്തുള്ള ചിലർ, ഗംഗാനദിയുടെ മുഖം സമീപിച്ചുള്ള കാടുകളിൽ നിന്ന് വിറകു ശേഖരിച്ച് സമീപത്തുള്ള പട്ടണത്തിൽ കൊണ്ടുപോയി വില്ക്കുക പതിവായിരുന്നു. ഒരു ദിവസം നേരത്തെ വിറകുവെട്ടുവാൻ നാലാളുകൾകൂടി മേല്പറഞ്ഞ സ്ഥലത്തേയ്ക്ക് ഒരു വലിയ വള്ളത്തിൽ പോയി. അവരുടെകൂടെ ഒരു ബാലനും ഉണ്ടായിരുന്നു. വള്ളം രണ്ടു തട്ടുള്ളതായിരുന്നു. അടിത്തട്ടിന്റെ ഉപയോഗം വിറകുമുതലായ സാമാനങ്ങൾ ഇടുകയായിരുന്നു. അവർ പതിവുപോലെ ഒരു സ്ഥലത്ത് വള്ളം അടുപ്പിച്ച് കെട്ടിയിട്ടുംവച്ച് വിറകുവെട്ടാൻ കാട്ടിലേക്കും പോയി. വള്ളത്തിൽ താമസിച്ചു് തനിക്കും കൂട്ടുകാർക്കും ഭക്ഷണം തയ്യാറാക്കുകയായിരുന്നു കുട്ടിയുടെ ജോലി. അവർ പോയി കുറേ കഴിഞ്ഞപ്പോൾ ഒരു വലിയ കടുവാ വള്ളം കിടന്ന സ്ഥലത്തിനടുത്തു് എത്തി. ആ ക്രൂരമൃഗത്തിനെക്കണ്ടു് വള്ളത്തിൽ ഉണ്ടായിരുന്ന ബാലൻ വളരെപ്പേടിച്ചു. എന്നാൽ അവനു് ആപത്തുകാലത്തു വേണ്ട ധൈർയ്യം ധാരാളമുണ്ടായിരുന്നു. അവൻ പെട്ടന്നു് മേൽതട്ടിനടിയിലുള്ള അറയിലേക്കു കയറി ഇരുന്നു. കടുവാ മേൽതട്ടിൽ ചാടി വീണു. ഭാരംനിമിത്തം തട്ടിന്റെ ഒരു പലക ഒടിഞ്ഞു. ആ, വി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/35&oldid=172321" എന്ന താളിൽനിന്ന് ശേഖരിച്ചത്