താൾ:Vishishta Krithyangal 1914.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നു വിചാരിച്ചു”മകനേ! നീ പോക. ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു പറഞ്ഞു. അവർ എല്ലാവരും തോണികളിൽ കയറി ഇളകിമറിഞ്ഞുകൊണ്ടിരുന്ന തിരമാലകളൂടെ മീതേകൂടി വലിച്ചു് കപ്പലിൽ അടുത്തു; അതിൽ ഉണ്ടായിരുന്നവരെ എല്ലാം യാതൊരു തരക്കേടുംകൂടാതെ കരയിൽ എത്തിച്ചു. നമ്മുടെ കൊച്ചുമിടുക്കൻ അവന്റെ വീട്ടിലേക്കു തിരിച്ചു. അവന്റെകൂടെ വേറേ ഒരാളും ഉണ്ടായിരുന്നു. കരയിൽ ഉണ്ടായിരുന്നവർ ആഹ്ലാദപൂർവ്വം അയാളുടെ ചുറ്റും കൂടി.അയാൾ മേല്പറഞ്ഞ ബാലന്റെ അച്ഛനായിരുന്നു. അവർ തങ്ങളുടെ വീട്ടുപടിക്കൽ എത്തി. ബാലന്മാത്രമേ അകത്തു കടന്നൊള്ളൂ. അവൻ തന്റെ അമ്മയോടു പറന്നു. “അമ്മേ! എനിക്കു് ഒരു വിശേഷസംഗതി പറയാനുണ്ടു്. കേൾക്കുക. കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഒരാൾ ഈ കിക്കുകാരൻ ഒരു മരയ്ക്കാൻ ആകുന്നു. കുറേ മാസങ്ങൾക്കുമുമ്പെ കടലിൽ മത്സ്യം പിടിച്ചുകൊണ്ടിരുന്നപ്പോൾ അയാളുടെ തോണി മറിഞ്ഞുപോയി. എന്നാൽ അപ്പോൾ അടുത്തുണ്ടായിരുന്ന ഒരു കപ്പലിൽ കയറുന്നതിന് അയാൾക്കു സാധിച്ചു. ആ കപ്പൽ വളരെ ദൂരെയുള്ള ഏതോ ഒരു ദിക്കിലേക്കു പോകയായിരുന്നു. ഉടനെ സ്വഗൃഹത്തിൽ മടങ്ങിയെത്തുന്നതിന് അയാൾക്ക് കഴിഞ്ഞില്ല. അയാൾ തോണീ മുങ്ങി മരിച്ചു പോയെന്നു വിചാരിച്ചു അയാളുടെ ഭാർയ്യയും കുഞ്ഞുങ്ങളും വ്യസനിച്ചിരിക്കയാണ്. കപ്പൽ ഉദ്ദിഷ്ടതുറമുഖത്തു് എത്തിയപ്പോൾ അവിടെനിന്നു് ഇങ്ങോട്ടു പുറപ്പെട്ട കപ്പലിൽ ആ മനുഷ്യൻ‌കൂടി ഒരു യാത്രക്കാരനായി കയറി.ഇന്നലെ രാത്രിയിൽ അയാൾ തന്റെ സ്വദേശത്തേസമീപിച്ചു. അപ്പോൾ വീണ്ടും അപകടത്തിലകപ്പെട്ടു. അമ്മേ! ശ്രദ്ധയോടുകൂടി കേൾക്കുക. ഇന്നലെ കപ്പൽക്കാരെ സഹായിക്കുന്നതിനു് എന്നെ പറഞ്ഞയച്ചപ്പോൾ എന്റെ പ്രിയപ്പെട്ട അച്ഛനെ രക്ഷിക്കുന്നതിനാണ് എന്നെ അയക്കുന്നതു് എന്ന് അമ്മ അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/34&oldid=172320" എന്ന താളിൽനിന്ന് ശേഖരിച്ചത്