താൾ:Vishishta Krithyangal 1914.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൨൧. അമ്മയും വെള്ളപ്പൊക്കവും.


ഫ്റാൻസൂരാജ്യത്തിന്റെ തെക്കേ ഭാഗങ്ങളിൽ പെട്ടന്നു് അതികഠിനമായ വെള്ളപ്പൊക്കമുണ്ടായി അനേകതരത്തിലുള്ള നാശങ്ങൾ സംഭവിക്കുക സാധാരണമാണ്.കുറെ വർഷങ്ങൾക്കു‌മുമ്പ് അവിടെ വിചാരിച്ചിരിക്കാതെ ഒർഉ ജലപ്രളയമുണ്ടായി. ഒട്ടു വളരെ വീടുകളും, ആടുമാടുകളും ആളുകളും വെള്ളത്തിനടിയിൽ അകപ്പെട്ടു നശിച്ചുപോയി. ഒരു ചെറിയ വീട്ടിൽ ഒരു സ്ത്രീയും അവരുടെ രണ്ടുകൊച്ചുകുഞ്ഞങ്ങളും ഉണ്ടായിരുന്നു. തള്ളിക്കയറി വരുന്ന വെള്ളത്തിൽ ആ വീടും മുങ്ങുമെന്ന ദിക്കായി. അതിനകത്തുണ്ടായിരുന്നവർക്ക് രക്ഷപെടുന്നതിനു് ഒരുമാർഗ്ഗവുമില്ലായിരുന്നു. താൻ മരിച്ചുപോകുമെന്നും, എന്നാൽ തന്റെ കുഞ്ഞുങ്ങളെ എങ്കിലും രക്ഷിക്കണമെന്നും, ആ സ്ത്രീ ഉറച്ചു. അവൾ കുഞ്ഞുങ്ങളെ ഒരു ചെറിയ തൊട്ടല്യിൽ വച്ചുകെട്ടി ഒഴിക്കിൽ വിട്ടു. അവരെ ആരെങ്കിലും കണ്ടെടുത്തുകൊള്ളുമെന്നായിരുന്നു സാധുവായ ആ മാതാവിന്റെ ആശ. തൊട്ടി ഒഴുകിപ്പോയി. ഹാ! കഷ്ടം!! അതു ചെന്നു ഒരു മരത്തിൽ തട്ടി പൊടിഞ്ഞു. സ്ത്രീ അതു കണ്ടു. അവൾ കൂസ്സതെ വെള്ളത്തിൽ ചാടി അമാനുഷമായ സാമർത്ഥ്യത്തോടുകൂടി നീന്തിച്ചെന്നു തന്റെ കുഞ്ഞങ്ങളെ എടുത്തു. അപ്പോൾ ആ മരത്തിന്റെ തായിത്തടി മുഴുവനും വെള്ളത്തിനടിയിൽ ആയിരുന്നു. അവൾക്കു് അവിടെ നില ഉണ്ടായിരുന്നില്ല. വൃക്ഷത്തിന്റെ ഒരു ശിഖരത്തിൽ പിടിച്ചുകൊണ്ട് കുഞ്ഞങ്ങളെ രക്ഷിക്കുന്നതിനു് അവൾ ശ്രമിച്ചു. എന്നാൽ ഭാരകൂടുതൽ നിമിത്തം വൃക്ഷശിഖിരം ഒടിഞ്ഞുപോയി. എന്നിട്ടും അവളൂടെ ധൈർയ്യം പോയില്ല. അവൾ അവരെ ആ മരത്തിന്റെ ഒരു കൊമ്പിൽ ബന്ധിച്ചിട്ടു്, ദൈവമേ! ഇവരുടെ ജീവനെങ്കിലും രക്ഷിക്കുന്നതിന് അവിടുത്തേക്ക് കരുണയുണ്ടാകണമേ'" എന്നു പ്രാർത്ഥിച്ചു.അപ്പോഴത്തേക്ക് അവൾ വെള്ളത്തിൽ താണൂപോകയും ചെയ്തു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/32&oldid=172318" എന്ന താളിൽനിന്ന് ശേഖരിച്ചത്