താൾ:Vishishta Krithyangal 1914.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുന്ന ആ പൊണ്ണൻനായ കണ്ട് അവരെല്ലാവരും വളരെ ഭയപ്പെട്ടു. ചീറ്റിയും ആട്ടിയും അവനെ അവിടുന്ന് അകറ്റാനായി ചിലർ ചെയ്ത ശ്രമം ഫലിച്ചില്ല. പട്ടി വളരെ ഗൗരത്തോടെ നിന്ന നിലയിൽതന്നെ നിന്നു. അകത്തിരുന്നവർക്ക് പുറമെ പോയി രക്ഷപ്പെടുന്നതിനു വേറെ മാർഗ്ഗമുണ്ടായിരുന്നില്ല. അതു കടിച്ചാൽ പേപിടിച്ചുമരിക്കുന്ന കാർയ്യം നിശ്ചയമായിരുന്നു. പെണ്ണൂങ്ങൾ കിടന്നു നിലവിളിച്ചു. എല്ല്ലാവരും പട്ടിയുടെ കടിയേല്ക്കുമെന്നു വിചാരിച്ച് ഭയപ്പെട്ടു. "കൂട്ടരെ! ഈ പേപ്പട്ടി കടിച്ചു പല ആളുകൾക്കു് ആ പത്തുണ്ടാകുന്നതിൽ എത്രയോ ഭേദമാണ് ഒർആൾ മാത്രം മരിക്കുന്നത്? ഈ പട്ടിയെ ഞാൻ കുറേനേരത്തേക്കു പിടിച്ചുനിർത്തിക്കൊണ്ടിരിക്കാം. ആ സമയംകൊണ്ടു് നിങ്ങളല്ല്ലാവരും മേൽ ചാടിവീണു അതിനെ നിലത്തോടു് അമർത്തി. പട്ടി അവന്റെ ശരീരത്തിൽ പല ഭാഗങ്ങളിൽ കടിച്ചു മുറിപ്പെടുത്തി. എന്നിട്ടും അവൻ പിടി വിട്ടില്ല. മുറിയ്ക്കുള്ളീൽനിന്ന് എല്ലാവരും പുറത്തിറങ്ങി ഓടിപ്പോയി. ഒടുവിൽ കൊല്ലൻ പട്ടിയെ മുറിയിൽ ഇട്ടുംവച്ചു് വെളിയിലിറങ്ങി കതകുപൂട്ടി. ഒരുത്തൻ ജനാലിൽകൂടി വെടിവെച്ചു അതിനെ കൊന്നു. കൊല്ലന്റെ സാമർത്ഥ്യംകൊണ്ട് രക്ഷപ്പെട്ടവരെല്ലാം അവൻ പേ പിടിച്ചു മരിക്കുമല്ലോ എന്നു വിചാരിച്ചു വ്യസനിച്ചുകൊണ്ട് അവന്റെ ചുറ്റും കൂടി. അവൻ, "നിങ്ങൾ എന്നെ ഓർത്തു ഒട്ടും വ്യസനിക്കണ്ടാ, ഞാൻ എന്റെ ധർമ്മ ചെയ്തേയുള്ളൂ". എന്ന് അവരോടു് പറഞ്ഞു. ഉടനെ അവൻ തന്റെ വീട്ടിൽ ചെന്നു് ഒരു ചങ്ങല എടുത്തു അതിന്റെ ഒരറ്റം തന്റെ അരയിലും മറ്റെ അഗ്രം ഒരു തൂണിലും പൂട്ടികിടന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് ഭ്രാന്ത് ആരമ്ഭിച്ചു. പിന്നെ അവൻ അധികദിവസം ജീവിച്ചിരുന്നില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/31&oldid=172317" എന്ന താളിൽനിന്ന് ശേഖരിച്ചത്