താൾ:Vishishta Krithyangal 1914.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതുകൂടെ കേട്ടുകൊണ്ടുപോ" എന്ന് അറബി പറഞ്ഞു. അയാൾക്ക് ഓടി എത്താന്മേലാത്ത ദൂരം പോയിട്ടു അവൻ തിരിഞ്ഞു നിന്നു.

അറബി:- നീ എന്നെ വഞ്ചിച്ചു് എന്റെ കുതിരയെ കൈയ്ക്കലാക്കി. ഈശ്വരമതം അങ്ങനെയാകായാൽ ഞാൻ നിന്നോടു വഴക്കിനു വരുന്നില്ല. എന്നാൽ ഈ കുതിര നിനക്കു കിട്ടിയതു എപ്രകാരമാണെന്നു ആരോടും പറയരുതു്.

കള്ളൻ:- എന്തുകൊണ്ട്?

അറബി:‌- പറയാം. യഥാരത്ഥത്തിൽ മുടന്തന്മാരായവരും ഉണ്ടായിരിക്കും. നീ എന്നെ ഇങ്ങനെ ചതിച്ച വിവരം അറിഞ്ഞാൽ അവരെ സഹായിക്കുന്നതിനുകൂടെ ആളുകൾ മടിക്കും. ഈ വാക്കുകൾ കേട്ടപ്പോൾ കള്ളനു വിവേകമുണ്ടായി. അവൻ കുറച്ചു നേരം മൗനിയായി നിന്നു. എന്നിട്ടു കുതിരയെ ഉടമസ്ഥനു മടക്കികൊടുത്തു. അവർ അന്നു മുതൽ അന്യാന്യം വിശ്വസ്തരായ സ്നേഹിതന്മാരായി ഭവിച്ചു.

൨൦. കൊല്ലനും പേപ്പട്ടിയും.

പണ്ടൊരിക്കൽ ഒരു ദിക്കിൽ ഉണ്ടായിരുന്ന ഒരു സത്രത്തിലെ വലിയ മുറിയിൽ ഒരു ദിവസം ഉച്ചതിരിഞ്ഞു് അവിടത്തുകാരായി കുറെ സ്ത്രീപുരുഷന്മാർ കൂടിയിരുന്നു. അവരുടെ കൂട്ടത്തിൽ ആ ഗ്രാമത്തിലെ കൊല്ലനും ഉണ്ട്ആയിരുന്നു. മുറിയ്ക്ക് ഒരു വാതൽ മാത്രമേ ഉണ്ടായിരുന്നൊള്ളു. കൊല്ലൻ ഇരുന്നതു് ആ വാതലിന്റെ അടുത്തായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു വലിയ പേപ്പട്ടി വാതുക്കൽ എത്തി. തല തൂങ്ങിയും, കണ്ണുകൾ ചെമന്നും, രക്തവർണ്ണമായ നാക്കു പകുതിയോളം വായിൽനിന്നു പുറമെ തള്ളിയും, വാലു പിങ്കാലുകളുടെ നടുവിൽകൂടി ഉള്ളിലോട്ടു വളഞ്ഞും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/30&oldid=172316" എന്ന താളിൽനിന്ന് ശേഖരിച്ചത്