താൾ:Vishishta Krithyangal 1914.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീ.


വിശിഷ്ടകൃത്യങ്ങൾ.

൧. രണ്ടു മിത്രങ്ങൾ.


"സിറാക്കുസ്സു്" എന്ന രാജ്യത്ത് "ദിയോനിസ്യസ്സു്" എന്നു പേരായി. ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം മാഹാക്രൂരനായിരുന്നു. ഒരിക്കൽ, "ഡാമൺ" എന്നൊരു തത്വജ്ഞാനിക്കു് അദ്ദേഹം മരണശിക്ഷവിധിച്ചു; വധത്തിനുള്ള ദിവസം നിശ്ചയിക്കുകയും ചെയ്തു. സാധുവായ ആ തത്വജ്ഞാനി രാജാവിനു് ഒരു അപേക്ഷ അയച്ചു. അതു്, കുറെ ദൂരെ ഒരു സ്ഥലത്തു് താമസിച്ചിരുന്ന തന്റെ ഭാർയ്യയേയും, കുഞ്ഞുങ്ങളേയും ഒന്നു കണ്ടു് അവസാനത്തെ യാത്ര ചോദിക്കുന്നതിനു് തന്നെ അനുവദിക്കണമെന്നു മാത്രമായിരുന്നു. കൊലയ്ക്കു നിശ്ചയിക്കപ്പെട്ടസമയത്തു് താൻ കണിശമായി മടങ്ങി എത്തിക്കൊള്ളാമെന്നു് അയാൾ പ്രതിജ്ഞ ചെയ്യാതിരുന്നുമില്ല. അയാൾ, ഒളിച്ചുപൊയ്ക്കളയുകയാണെങ്കിൽ പകരം മരണംശിക്ഷ അനുഭവിക്കുന്നതിനു് അരെ എങ്കിലും ജാമ്യംകൊടുത്തിട്ടു് പൊയ്ക്കൊള്ളുന്നതിനു് രാജാവു് സമ്മതിച്ചു. സ്വജീവനെ പണയപ്പെടുത്തി തന്നെ സഹായിക്കുന്നതിനു് ആരും ഉണ്ടാകയില്ലെന്നുള്ള വിശ്വാസത്തിന്മേൽ അയാൾ സ്വസ്ഥനായിട്ടിരുന്നു. എന്നാൽ, അയാളുടെ ഒരു മിത്രമായ "പിതിയാസു്" ഈ വർത്തമാനം അറിഞ്ഞു. അയാൾ, ഉടനെ, തനെ സ്നേഹിതനെ കാണാതെ നേരിട്ടു് അരമനയി എത്തി രാജാവിന്റെ നിശ്ചയപ്രകാരമുള്ള ജാമ്യം കൊടുക്കുന്നതിനു് താൻ സന്നദ്ധനാണെന്നു് അദ്ദേഹത്തെ അറിയിച്ചു. രാ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/3&oldid=172315" എന്ന താളിൽനിന്ന് ശേഖരിച്ചത്