താൾ:Vishishta Krithyangal 1914.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രെ കോപിച്ചിരിക്കുനതായി അറിഞ്ഞു. കോഴികൾ തന്റെ പുരയിടത്തിൽ കയറുകയാൽ അവയില് നാലഞ്ചിനെ അയാൾ തല്ലിക്കൊന്ന് എന്റെ പുരയിടത്തിലേക്ക് എറിഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട ചില കോഴികൾകൂടി അയാളുടെ ദേഷ്യ്അത്തിന് ഇരയായി എന്നു വിചാരിച്ച് എനിക്കും വളരെ കോപമുണ്ടായി. അയല്ലുടെ പേരിൽ അന്യയം കൊടുത്തോ മറ്റോ എന്റെ നഷ്ടം പരിഹരിക്കേണമെന്ന് ഞാൻ ഉറച്ചു. എന്നാൽ കഴിയുന്ന സമാധാനത്തോടുകൂടി ഞാൻ ഭക്ഷണം കഴിക്കാനിരുന്നു. ഊണുകഴിച്ചുകൊണ്ടിരുന്നതിനിടയ്ക്കു് എന്റെ കോപം മിക്കവാറും ശമിച്ചു. കേവല, നിസ്സാരമായ കാർയ്യത്തിൽ അയൽക്കാരനോടു പിണങ്ങി അയാളെ എന്നെന്നേക്കും ഒരു ശത്രുവാക്കുന്നതു് നല്ലതല്ലെന്നു എനിക്കു തോന്നി. ഞാൻ ഊണുകഴിച്ചിട്ടു് അയാളുടെ വീട്ടിൽ ചെന്നു. അപ്പോൾ ആ വിദ്വാൻ പറമ്പിൽ ഒരു കോഴിയുടെ പിറകെ ഓടുകയായിരുന്നു. ഞാൻ അയാളെ തടുത്തു. അയാൾ വളരെ കോപത്തോടുകൂടി എന്നോടു പറഞ്ഞു. "താൻ എന്നെ വളരെ ചേതപ്പെടുത്തിയിരിക്കുന്നു. കൈയ്യിൽ കിട്ടുന്ന കോഴികളെ എല്ലാം ഞാൻ കൊല്ലും. അതുകൾ എന്റെ പുരയിടത്തിൽ എന്തു നാശം ചെയ്തിരിക്കുന്നു!' അതിൽ വച്ചു എനിക്കു വളരെ വ്യസനമുണ്ട്. നിങ്ങളെ നഷ്ടപ്പെടുത്തണമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. കോഴികളെ തുറന്നുവിട്ടതു തെറ്റാണെന്നു് ഞാൻ സമ്മതിക്കുന്നു. അതു നിങ്ങൾ സദയം ക്ഷമിക്കണം. നിങ്ങളുടെ നഷ്ടത്തിന്റെ ആറിരട്ടി തരുന്നതിനു ഞാൻ തയ്യാറാണ്" എന്നു ഞാൻ മറുപടിപറഞ്ഞു. എന്റെ വാക്കുകൾ കേട്ടപ്പ്പ്പോൾ അയാൾ നല്ല ശാന്തനായി കുറച്ചുനേരത്തേക്ക് സ്തംഭിച്ചു നിന്നുപോയി. "നിങ്ങളുടെ ചേതം എന്താണെന്നു പറയണം. അതു ഞാൻ തീർക്കമെന്നു പറഞ്ഞില്ലേ? മേലാൽ എന്റെ കോഴികളെക്കൊണ്ട് നിങ്ങൾക്ക് യാതൊരു ഉപദ്രവവുമുണ്ടാകുകയില്ല. നിങ്ങൾ വിധി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/27&oldid=172312" എന്ന താളിൽനിന്ന് ശേഖരിച്ചത്