താൾ:Vishishta Krithyangal 1914.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 19 _

‌ന്റെ തണലിൽ ഒന്നും കഴിക്കാതെ കിടക്കേണ്ടിവന്നു. നേരം രാത്രിയായപ്പോൾ കാറ്റു് ശക്തിയോടുകൂടി വീശി. ഒരു കൊടുങ്കാറ്റിന്റെ ആരംഭലക്ഷണങ്ങളും കാണപ്പെട്ടു. സമീപപ്രദേശങ്ങളിൽ സിംഹം മുതലായ ക്രൂരമൃഗങ്ങളും ധാരാളമുണ്ടായിരുന്നു. മരത്തിൽ കയറിയിരുന്നു് രാത്രികഴിക്കാമെന്നു് അയാൾ വിചാരിച്ചു. നേരം വൈകി. അയാൾ തന്റെ കുതിരയെ സാമാനങ്ങൾ അഴിച്ചു് മേയുവാൻ വിട്ടിട്ടു് ഒരു വൃക്ഷത്തിൽ കയറാനൊരുങ്ങി. അപ്പോൾ ഒരു നീഗ്രോസ്ത്രീ അയാളുടെ അടുത്തുചെന്നു. സായ്പിന്റെ ക്ഷീണഭാവവും തല്ക്കാലാരംഭവും കണ്ടിട്ടു് അവൾക്കു് വളരെ അനുകമ്പതോന്നി. അവൾ കുതിരസ്സാമാനങ്ങൾ എടുത്തുകൊണ്ടു് അയാളെ സ്വഗൃഹത്തിലേക്കു് കൂട്ടികൊണ്ടുപോയി; അയാൾക്കു ഭക്ഷണവും കിടക്കുന്നതിനു് പായും കൊടുത്തു. അപരിഷ്കൃതയായ ആ സ്ത്രീയുടെ ഔദാർയ്യം ഉണ്ടായില്ലെങ്കിൽ ആ സഞ്ചാരി സ്ഥിതി എന്തായിരുന്നേനേ?

൧൩. ഒരു ബാലന്റെ വിവേകം,


യൂറോപ്പിൽ "ഹാളൻഡു്" എന്നൊരു രാജ്യമുണ്ടു്. അതിൽ ഏതാനും ഭാഗം സമുദ്രനിരപ്പിൽനിന്നു താഴ്ന്നതാണു്. അടുത്തുള്ള സമുദ്രത്തിലെ വെള്ളം അങ്ങോട്ടു കയറാതിരിക്കുന്നതിനു് നല്ല ചിറകൾ കെട്ടി ഉറപ്പിച്ചിരിക്കുന്നു. ആ ചിറകളിൽ വല്ല ദ്വാരവുമുണ്ടായാൽ അതിൽകൂടി വെള്ളം പാഞ്ഞുകയറി അടുത്തുള്ള കര മുഴുവനും നശിച്ചുപോകാനിടയാകും. ഒരു ദിവസം വൈകുന്നേരം ആ ദിക്കുകാരനായ ബാലൻ അവിടെയുള്ള ഒരു ചിറയിൽകൂടി നടന്നുപൊയ്ക്കൊണ്ടിരുന്നു. അവൻ തന്റെ അച്ഛൻ പറഞ്ഞിട്ടു് എവിടെയോ പോയുംവച്ചു് മടങ്ങുകയായിരുന്നു. അപ്പോൾ ആ ചിറയിലുണ്ടായിരുന്ന ഒരു ദ്വാരത്തിൽകൂടി വെള്ളം കുറേശ്ശ ക






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/21&oldid=172306" എന്ന താളിൽനിന്ന് ശേഖരിച്ചത്