താൾ:Vishishta Krithyangal 1914.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


_ 18 _

‌ക്കളുടെ കൈകളിൽ അകപ്പെട്ടതുകൊണ്ടു് അവനു ദുഃഖമുണ്ടായില്ല. അവൻ, ഒരു നെടുവീർപ്പുവിട്ടു്, കഴിയുന്നേടത്തോളം ഉച്ചത്തിൽ "ഇതാ ശത്രുക്കൾ വരുന്നു. എതിർക്കുവാൻ തയ്യാറായിക്കൊൾക." എന്നു വിളിച്ചുപറഞ്ഞു. അവൻ തറയിൽ വീണു. അവന്റെ മുറിവിൽനിന്നു് രക്തം തുടുതുടാ എന്നു് പുറപ്പെട്ടു. തന്റെ കൂട്ടുകാർ ഉണർന്നു് യുദ്ധത്തിനൊരുങ്ങുന്ന ഒച്ച അവൻ കേട്ടു. തന്റെ മരണം നിഷ്‌ഫലമല്ലെന്നു് അവൻ അറിഞ്ഞു. അവന്റെ ശ്വാസം നില്ക്കുകയും ചെയ്തു.

൧൨, ഒരു സഞ്ചാരിയും നീഗ്രോവനിതയും.


ആഫ്റിക്കാഖണ്ഡത്തിൽ താമസിക്കുന്ന കറുഞ്ഞമനുഷ്യരിൽ ഒരു കൂട്ടരാകുന്നു നീഗ്രോജനങ്ങൾ. അവർ ഈ നാട്ടിലെഉള്ളാടർ മുതലായവരെപ്പോലെ അപരിഷ്കൃതരാകുന്നു. ആഫ്റിക്കയിലെ ഒരു നദിയുടെ ഉല്പത്തിസ്ഥാനം കണ്ടറിയുന്നതിനായി കൃസ്തുവർഷം ൧൭൯൫_ൽ "മംഗോപാർക്കു" എന്നു പേരായ ഒരു വെള്ളക്കാരൻ അവിടെ ഒരു സഞ്ചാരംചെയ്തു. അയാൾക്കു ക്രൂരമൃഗങ്ങളാൽ നിറയപ്പെട്ട മണല്ക്കാടുകളേയും, എപ്പോഴും തമ്മിൽ തല്ലിക്കൊണ്ടിരിക്കുന്ന കറുത്ത മനുഷ്യരുടെ രാജ്യങ്ങളേയും കടന്നുപോകുവാനുണ്ടായിരുന്നു. അയാൾ വളരെ പ്രയാസപ്പെട്ടു് ഉദ്ദേശിച്ച നദിയുടെ തീരങ്ങളിൽ ചെന്നു ചേർന്നു. നദിയുടെ മറുകരയിൽ പോകണമെന്നു് അയാൾക്കു് ആഗ്രഹമുണ്ടായിരുന്നു. തല്ക്കാലം ഒരു വള്ളം കിട്ടാഞ്ഞതിനാൽ അന്നത്തേടം അവിടെ എങ്ങാനും കഴിച്ചുകൂട്ടുവാനുറച്ചു. എന്നാൽ, ആ ദിക്കുകാർ അതേവരെ വെള്ളക്കാരെ ഭയമായിരുന്നു. അതിനാൽ അയാളെ ഒരു വീട്ടിലും കയറുവാൻ സമ്മതിച്ചില്ല. പാവപ്പെട്ട സായ്പു് വളരെ കുഴങ്ങി പകൽ മുഴുവനും ഒരു മരത്ത


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/20&oldid=172305" എന്ന താളിൽനിന്ന് ശേഖരിച്ചത്