താൾ:Vishishta Krithyangal 1914.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രു രാജവുണ്ടായിരുന്നു. അദ്ദേഹം വളരെ ദയയുള്ള ആളായിരുന്നു. ഒരു വൈകുന്നേരം അടവിത്തെ ഒരു തെരുവിൽകൂടി സാധാരണക്കാരുടെ വേഷത്തിൽ അദ്ദേഹം സവാരിപൊയ്ക്കൊണ്ടിരുന്നു. അപ്പോൾ ഏതാണ്ടോ ഒന്നു സംസാരിച്ചാൽ കൊള്ളാമെന്നുള്ള ഭാവത്തിൽ ഏകദേശം പന്ത്രണ്ടുവയസ്സായ ഒരു ബാലൻ രാജാവിന്റെ അടുത്തുചെന്നു. അവൻ ആളെ അറിഞ്ഞില്ല. ഏറ്റവും ദയാസ്വരത്തിൽ അവനോടു് അദ്ദേഹം ചോദിച്ചു. "എന്റെ കൊച്ചുസ്നേഹിതാ! നിനക്കു് എന്താണു് വേണ്ടതു്?"

ബാലൻ:__യജമാനനേ! അവിടുന്നു് എന്നോടു് ഇത്ര കരുണയോടുകൂടി സംസാരിച്ചല്ലോ. എനിക്കു് ഒരു ഉപകാരം ചെയ്തുതരുന്നതിനു് അവിടെ വിരോധം ഉണ്ടായിരിക്കയില്ലല്ലോ.

രാജാവു്:__എന്തുപകാരവും ചെയ്യാം. എന്നാൽ നീ ഈ തെരുവുകളിൽ നടന്നു് യാചിക്കുന്നതു് എന്തുകൊണ്ടാണ്? നിന്നെക്കണ്ടിട്ടു് കേവലം ഒരു യാചകനാണെന്നു തോന്നുന്നില്ലല്ലോ.

ബാലൻ:__ഞാൻ സാധാരണ ഒരു ഭിക്ഷക്കാരനല്ല. (അവന്റെ കണ്ണിൽനിന്നു കണ്ണുനീരൊലിച്ചു കൊണ്ടിരുന്നു) ഇതിനു മുമ്പു് ഞാൻ തെണ്ടാൻ ഇറങ്ങിയിട്ടുമില്ല. എന്റെ അച്ഛൻ പട്ടാളത്തിലെഒരു ധീരനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിനു് സുഖക്കേടു നിമിത്തം ഉദ്യോഗം വിടേണ്ടതായി വന്നു. മഹാരാജാവു ദയചെയ്തു് ഒരു അടുത്തൂൺ അനുവദിച്ചു കൊടുത്തു. അതുകൊണ്ടു് അച്ഛൻ എന്റെ അമ്മയേയും കൂടപ്പിറപ്പുകളേയും രക്ഷിച്ചുവന്നു. എന്നാൽ മൂന്നുനാലുമാസംമുമ്പെ അദ്ദേഹം മരിച്ചു. അടുത്തൂൺ കിട്ടാതായി. ഞങ്ങൾക്കു ഗതിയില്ലാതാകയുംചെയ്തു.

രാജാവു്:__സാധുവായ ബാലാ! നിന്റെ അമ്മജീവിച്ചിരിക്കുന്ന്പ്പ്?

ബാലൻ:__ഉവ്വു്; രണ്ടു സഹോദരന്മാരുമുണ്ടു്. അവർ വീട്ടിൽ അമ്മയുടെ സമീപത്താണു്. അമ്മ കുറെ ദിവസമായി കിടപ്പിലാണു്. അതുകൊണ്ടു് ഞങ്ങളിൽ ആരെങ്കിലും അവരുടെ അടുക്കൽ ശുശ്രൂഷയ്ക്കു് ഉണ്ടായിരിക്കണം.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/16&oldid=172300" എന്ന താളിൽനിന്ന് ശേഖരിച്ചത്