താൾ:Vishishta Krithyangal 1914.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 -----

ന്നിരിക്കുന്നു. ഇപ്പോൾമുതൽ ഈ കൊട്ടാരത്തിലെ വിചാരിപ്പു കാരനായി നിങ്ങളെ നിയമിച്ചിരിക്കുന്നു. എന്നാൽ ഐശ്വര്യം കൊണ്ടു് നിങ്ങൾ അഹങ്കരിക്കാതെ ഇരിക്കണം. നിങ്ങളുടെ അ നീതികൊണ്ടു് മറ്റൊരുവൻ ഗുമപ്പെടാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുകയും വെണം.

                              --------------------
              ൭. രണ്ടു് ഇററാലിയന്മാർ.
                         ---------------
  ഇറാലിരാജ്യത്തെ ഒരു പട്ടണത്തിൽ താമസിച്ചിരുന്ന രമ്ടു

പേർ തമ്മിൽ ഒരിക്കൽ വലിയ വിരോധമായി. അവരിൽ ഒരു വൻ നല്ല ശരീരബലമുള്ളവനായിരുന്നു. അവൻ തരംനോക്കി യികുന്നു് തന്റെ ശതിരുവിനെ കടിനമായി ദേഹോപദ്രവമേല്പിക്കുക യും അവന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും ചെയ്തുകരുടനാ യിത്തീർന്നവനു് കാലക്ഷേപംചെയ്യുന്നതിനുനിവൃത്തിയില്ലാതായി. അവൻ ഒരു സന്യാസിമഠത്തിൽ പോയി താമസിച്ചു് സദ്വൃത്തി കൊണ്ടു് കാലം കഴിച്ചുവന്നു. അങ്ങനെയിരിക്കെ മററവനു് കഠി നമായ രു ദീനം പിടിപെട്ടു. ചികിത്സക്കായി അവൻ പ്രസ്തുത മഠത്തോടു ചേർന്നുണ്ടായിരുന്ന ആതുരശാലയിൽ ചേരേണ്ടതായി വന്നു. തന്റെ പൂർവശത്രു തന്നോടു് പ്രതികാരം ചെയ്തേക്കുമെ ന്നു് അവനു ഭയമുണ്ടായിരുന്നു. എന്നാൽ കുരുടൻ അവിട ത്തെ മേലധികാരിയുടെ അനുവാദം വാങ്ങി,മുമ്പു തന്റെ കണ്ണു കൾ നഷ്ടമാക്കിയ ആ ദീനക്കാരനെ വളരെ സ്നേഹത്തോടുകൂടി രാ പ്പകൽ കാത്തുനിന്നു് ശുശ്രൂഷിച്ചു. തന്നെ അത്രനാളും വളരെ താല്പര്യത്തോടുകൂടി ശുശ്രൂഷിച്ചതു് മുമ്പു താൻ കണ്ണുകൾ പൊട്ടി ച്ചവനായിരുന്നു എന്നു് അവൻ ദീനം പൊറുത്തപ്പൊടേ അറി ഞ്ഞൊള്ളു. അപ്പോൾ അവനു് എത്രമേൽ പശ്ചാത്താപവും ല ജ്ജയും ഉണ്ടായിരുന്നിരിക്കും?

                                      -------00000--------




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/12&oldid=172296" എന്ന താളിൽനിന്ന് ശേഖരിച്ചത്