താൾ:Vishishta Krithyangal 1914.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


_ 8 _

ർബ്ബന്ധവും, തന്റെ പ്രജകളോടു് അതിരറ്റ വാത്സല്യവും ഉള്ളവനായിരുന്നു. യാതൊരു സന്ദർഭത്തിലും അദ്ദേഹം നിരപരാധികളെ രക്ഷിക്കുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യാതിരുന്നില്ല, ഒരുക്കൽ, ഏതാനും അനുചരന്മാരോടുകൂടി അദ്ദേഹം നായാട്ടിനായി തിരിച്ചു. കുറെ വഴി പോയശേഷം ചക്രവർത്തി തന്റെ കൂട്ടുകാരെ വിട്ടു് തനിച്ചു് സഞ്ചാരം തുടങ്ങി. വേഷംകൊണ്ടു് അദ്ദേഹത്തെ ആരും തിരിച്ചറിയുമായിരുന്നില്ല. അങ്ങനെ പോകുമ്പോൾ വഴിയരികിൽ ഒരു കിഴവൻ ഇരുന്നു് കരയുന്നതു് കണ്ടു. ചക്രവർത്തി ഉടനെ കുതിരപ്പുറത്തുനിന്നിറങ്ങിച്ചെന്നു് അയാളുടെ സങ്കടങ്ങൾ എന്താണെന്ന് ചോദിച്ചു.

കിഴവൻ:__എന്റെ കഷ്ടപ്പാടുകളെപ്പറ്റി അന്വേഷിക്കുന്നതിനു് അവിടേയ്ക്കു് കരുണയുണ്ടായല്ലൊ. പറയാം, കേൾക്കുക. നമ്മുടെ ചക്രവർത്തി തിരുമനസ്സിലെ ഒരു കൊട്ടാരത്തിന്റെ സമീപത്തു് എനിയ്ക്കു ഒരു ചെറിയ പറമ്പും, പുരയും ഉണ്ടായിരുന്നു. കൊട്ടാരം വിചാരിപ്പുകാരനു് അതിൽ ആഗ്രഹം തോന്നുകയാൽ അയാൾ അതു് അപഹരിച്ചു് എന്നെ ഈ സ്ഥിതിയിലാക്കി. എനിക്കു് ഒരു മകനുണ്ടു്. അവനെങ്കിലും എനിക്കൊരു സഹായമായിരുന്നേനേ. പക്ഷേ, അയാൾ, അവനെ തന്റെ ഒരു അടിമയാക്കിയിരിക്കുന്നു.

ചക്രവർത്തി:__അല്ലയോ, വന്ദ്യനായ വൃദ്ധാ! വ്യസനിക്കേണ്ട. എല്ലാത്തിനും നിവൃത്തിയുണ്ടാക്കാം. ആകട്ടെ, ഈ പറഞ്ഞ കൊട്ടാരം ഇവിടെനിന്നു് വളരെ ദൂരത്താണോ?

കിഴവൻ:__എന്റെ അങ്ങുന്നേ! അഞ്ചുമൈൽ ദൂരെയാണു്.

ചക്ര:__കൊള്ളാം. നമുക്കു് അങ്ങോട്ടു പോയി നിങ്ങളുടെ വസ്തുവിനേയും പുത്രനേയും വിട്ടുതരണമെന്നു് അയാളോടു പറയാം.

കിഴവൻ:__അല്ല! ആ മനുഷ്യൻ ഒരു കൊട്ടാരം വിചാരിപ്പുകാരനാണെന്നു പറഞ്ഞതു കേട്ടില്ലയോ? നമ്മൾ അങ്ങോട്ടു ചെ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/10&oldid=172294" എന്ന താളിൽനിന്ന് ശേഖരിച്ചത്