എടുപ്പുകൾ,കിണറുകൾ ഇതുകളുടെ വിലയും ക്ളിപ്തമായ നിരക്കുപ്രകാരം വൃക്ഷങ്ങളുടെ വിലയും കൊടുത്താൽ ആയാൾക്ക് ഭൂമിയെ വീണ്ടെടുപ്പാനധികാരമുണ്ട്.
1803-ൽ ഭൂമിയുടെ കുടിയായ്മയെപ്പറ്റി റിപ്പോൎട്ടുചെയ്തിട്ടുള്ള താക്കറെ എന്നാൾ താഴെപറയും പ്രകാരം പറഞ്ഞിരിക്കുന്നു.
"മലബാറിൽ കൃഷിചെയ്യപ്പെട്ടതും അല്ലാ്ത്തതുമായ ഭൂമികൾ മിക്കതും സ്വകാര്യസ്വത്തും ഭൂമിയിൽ മേൽ പൂൎണ്ണമായ ഉടമസ്ഥതയെ ഉണ്ടാക്കുന്ന ജന്മാവകാശംകൊണ്ടു കൈവശം വെക്കപ്പെട്ടതുമാകുന്നു.......... അതുകൊണ്ടു മലബാറിലെ ജന്മികൾ ക്കു ഭൂമിയുടെ പൂൎണ്ണമായ ഉടമസ്ഥതയുണ്ടെന്നു എല്ലാവരും സമ്മതിക്കുമെന്നു ഞാൻ വിചാരിക്കുന്നു".
അഞ്ചാമത്തെ റിപ്പോൎട്ടിൽ ഇങ്ങിനെ കാണുന്നു. "മലബാറിൽ പണ്ടേക്കുപണ്ടേ സ്വകാര്യസ്വത്തുകൾ ഉണ്ടായിരുന്നിട്ടുണ്ട്. അതുകളെ ജനനാലുള്ള അവകാശം എന്ന അൎത്ഥമുള്ള 'ജന്മം' എന്ന വാക്കുകൊണ്ടു വേർതിരിച്ചു പറഞ്ഞുവരുന്നു...................
ഭൂമി കൈമാറ്റം ചയ്യുന്നതിൽ കാണം കൂടാതെ ഒറ്റി എന്നും ഒറ്റിക്കാണമെന്നും പറയുന്ന രണ്ടു സംപ്രദായങ്ങൾ കൂടിയുണ്ട്.
എന്നാൽ അതുകൾക്കു പേരിലും, ഭൂമി മടക്കിവാങ്ങുന്ന
രീതിയിൽ കണ്ടുവരുന്നലഘുക്കളായ ചില കാൎയ്യങ്ങളിലുമല്ലാതെ
മറ്റു അംശങ്ങളിൽ കാണത്തിൽനിന്നു വലിയ വ്യത്യാസമൊന്നും
ഇല്ല. എല്ലാ സംഗതികളിലും പണയം വാങ്ങുന്നവൻ അതായതു
ഭൂമിയെ താൽക്കാലികമായി കൈവശംവാങ്ങുന്ന കുടിയാൻ പണ
യത്തിന്നു ആയാൾക്കു കിട്ടുവാനുള്ള പലിശകഴിച്ച് അധികമുണ്ടാ
കുന്ന പാട്ടത്തിന്നു ജന്മിയോടു കണക്കുപറയാറുണ്ട്. പാട്ടശ്ശീട്ടി
ന്റെ (കുഴിക്കാണപ്പാട്ടം) അവധികഴുയുമ്പോൾ, കുടിയാന്നു ആ
യാൾ ഉണ്ടാക്കീട്ടുള്ള വൃക്ഷങ്ങളുടേയും, കുഴിച്ചീട്ടുള്ള കിണറുകളുടേ
യും, നിൎമ്മിച്ചിട്ടുള്ള എടുപ്പുകളുടേയും നിശ്ചയിച്ച വില കൊടുത്താ
ൽ ജന്മിക്കു ഭൂമിയെ വീണ്ടെടുപ്പാനുള്ള അവകാശമുണ്ട്".
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omana8281 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |