താൾ:Vijnapanam - Kochi Janmi sabha 1914.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5


കൊടുക്കുകയും ചെയ്യും. ചിലപ്പോൾ ബാക്കിയെ പണമായി ക്ലിപ്തപ്പെടുത്താറുമുണ്ട്. ചിലപ്പോൾ മൊത്തത്തിലുണ്ടാകുന്ന വിളവിൽനിന്നൊരുഭാഗം ഉടമസ്ഥനു കൊടുക്കാറുമുണ്ട്...........ആദ്യംകൊടുത്തീട്ടുള്ള സംഖ്യയെ തിരിയെ കൊടുത്താൽ ഭൂമിയെആവശ്യംപോലെ വീണ്ടെടുപ്പാനുള്ള അധികാരത്തെ ഉടമസ്ഥൻ തന്റെ അധീനത്തിൽ വെച്ചിട്ടുണ്ട്. ഒരു വീടോ തോട്ടമോ ആവശ്യമുള്ളാൾ അതിലേക്കുതകുന്ന ഭൂമിക്കായി പണയത്തിമേൽ പതിനഞ്ചോ ഇരുപതോ പണം കൊടുക്കും. ജന്മിക്കു ആ ഭൂമിയെ എപ്പോഴെങ്കിലും തിരിയെ ആവശ്യപ്പെടാവുന്നതും അങ്ങിനെ ആവശ്യപ്പെടുമ്പോൾ, പണയസംഖ്യക്കും പുറമെ വീടിന്റേയും വേലികളുടേയും വെച്ചുപിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങളുടേയും വിലകൂടി മടക്കിക്കൊടുക്കേണ്ടതും ആകുന്നു”.

മലബാറിൽ വളരേകാലംകലക്ട്രരായിരുന്ന മിസ്റ്റർ വാർഡൻ 1801 മാൎച്ചി 19-‌ാംനു-താഴേ പറയുംപ്രകാരം എഴുതിയിരിക്കുന്നു. “ജന്മക്കാരന്റെ ഭൂമിയെ സാധാരണരീതിയിൽ കുടിയാന്മാർ വെച്ചുവരുന്നകുടിയായ്മ സമ്പ്രദായത്തെ കാണമെന്നു പറയുന്നു. ഈ കുടിയായ്മരീതി മിക്കതും പണയത്തോടു സാമ്യമുള്ളതാകുന്നു. എന്നാൽ കാണക്കാരനോടു ഒന്നാമതായി വാങ്ങീട്ടുള്ള സംഖ്യയെ തിരിയെ കൊടുക്കുമ്പോൾ ജന്മക്കാർക്കു ഭൂമി വീണ്ടെടുപ്പാൻ പാടുള്ളതാകുന്നു”.

ആ കൊല്ലത്തിൽത്തന്നെ മേജർവാക്കർ അന്നു നടപ്പുണ്ടായിരുന്ന കൈമാറ്റങ്ങളുടേയും പാട്ടത്തിന്നു കൊടുക്കുന്നതിന്റേയും മാതിരികളെപ്പറ്റി വിസ്തീൎണ്ണമായ ഒരു പ്രബന്ധം തെയ്യാറാക്കി. അതിൽ ആയാൾ ഇങ്ങിനെ പറയുന്നു. “ജന്മക്കാരന്നു ഭൂമിയുടെ പൂൎണ്ണമായ അവകാശമുള്ളതും ഈ ലോകത്തിലുള്ള യാതൊരു അധികാരസ്ഥനും ന്യായപ്രകാരം അതിനെ ഇല്ലാതാക്കുവാൻ കഴിയാത്തതുമാകുന്നു. എന്നാൽ ആയാളുടെ അവകാശം ഉടമസ്ഥതയെ മാത്രം സംബന്ധിക്കുന്നതും ആയാൾക്കു ന്യായ[ 2 * ]ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/7&oldid=172290" എന്ന താളിൽനിന്ന് ശേഖരിച്ചത്