സ്ഥിരാവകാശംകൊടുപ്പാൻ രാജനീതിപ്രകാരവും ആവശ്യം തെളിയിക്കപ്പെട്ടിട്ടില്ല. (6) പലപ്പോഴും അപേക്ഷിച്ചിട്ടും മദിരാശി ഗവൎമ്മേണ്ട് നിയമം ഉണ്ടാക്കി കാണക്കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുത്തിട്ടില്ല (7) മഹാരാജാവു തിരുമനസ്സിലെ ഗവൎമ്മേണ്ട് മദിരാശി ഗവൎമ്മേണ്ടിൻറെ നടവടിയെ ഒരു മാതൃകയായി എടുക്കേണ്ടതാണ്. (8) ഈ കാൎയ്യത്തിൽ അഭിപ്രായം പറയത്തക്ക നൈപുണ്യമുള്ളവരെല്ലാം കുടിയാന്മാൎക്കു സ്ഥിരവകാശംകൊടുക്കുന്ന കാൎയ്യത്തിൽ വിരോധികളാണ് (9) കമീഷൻ എടുത്തിട്ടുള്ള തെളിവു നിയമനിൎമ്മാണത്തിൻറെ ആവശ്യകതയെ സ്ഥാപിച്ചിട്ടില്ല.(10) കമീഷന്മാർതന്നെ ഭിന്നാഭിപ്രായക്കാരും അധികപക്ഷംകൊണ്ടു നിയമനിൎമ്മാണത്തെ ശിപാൎശിചെയ്യാത്തവരുമാണ്. (11) ഉണ്ടാവാനും ഇല്ലാതിരിപ്പാനും ഇടയുള്ള ഭാവിദോഷങ്ങൾക്കു പരിഹാരമായി നിയമമുണ്ടാക്കുക പതിവില്ലാത്തതാണ്. (12) "കുടിയായ്മാവകാശസംപ്രദായം" എന്നു പേരിട്ടിട്ടുള്ള സംപ്രദായം ഇല്ലാത്തതാണ്. (13) രക്ഷയെ ആവശ്യമുള്ള തരക്കാർ, കൃഷികൊണ്ടുപജീവിക്കുന്നവരാണ്. അവരുടെ രക്ഷ ഉദ്ദേശിക്കപ്പെട്ടിട്ടുമില്ല. (14) ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം ധനികന്മാരായ കാണക്കുടിയാന്മാൎക്കുമാത്രം ഗുണകരമാണ്. (15) അതു ജന്മികളുടെ ഇടയിൽ അധികപക്ഷക്കാരായ സാധുജന്മികളെ നശിപ്പിക്കും. (16) അതു പ്രമാണികളും രാജഭക്തന്മാരുമായ ഒരു വലിയവൎഗ്ഗക്കാരെ അതൃപ്തിപ്പെടുത്തും. (17) ത്തതു ഒരു ആവശ്യവുംകൂടാതെ ഭൂസ്വത്തിൻറെ കുടിയായ്മരീതിയെ ഇളക്കി മറിക്കും.
30. ഈ കാരണങ്ങളെക്കൊണ്ടു കൊച്ചിജന്മിസഭ മഹാരാജാവു തിരുമനസ്സിലെ ഗവൎമ്മേണ്ടിൽനിന്നു ജോയിൻററിപ്പോട്ടിൽ പറഞ്ഞപ്രകാരമുള്ള നിയമനിൎമ്മാണത്തിൽ പ്രവൎത്തിക്കയില്ലെന്നു കല്പനയുണ്ടാവാൻ വളരെ താഴ്മയോടെ അപേക്ഷിക്കുന്നു. സഭ അതിൻറെ മുറപ്രകാരം ഗവൎമ്മേണ്ടിൻറെ ദയാപൂൎവ്വവും ന്യാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |