Jump to content

താൾ:Vijnapanam - Kochi Janmi sabha 1914.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20


26. കുടിയാന്മാരിൽ ഏതെങ്കിലും തരക്കാർ നിയമംകൊണ്ടുപ്രവേശിച്ചു രക്ഷിക്കപ്പെടേണ്ടവരായിരിക്കുന്നുണ്ടെങ്കിൽ, അതു സാധുകളും കൃഷികൊണ്ടുപജീവിക്കുന്നവരുമായ വെറുമ്പാട്ടക്കുടിയാന്മാരാണ്. എന്നാൽ ജോയിൻററിപ്പോൎട്ടിൽ ഈ തരക്കാൎക്കു സ്ഥിരവകാശം കൊടുപ്പാൻ ശിപാൎശി ചെയ്തിട്ടില്ല. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം നടത്തപ്പെട്ടാൽ അതുകൊണ്ടുള്ള ഗുണം ധനികന്മാരായ ജന്മികളെക്കാൾ മുതലുള്ളവരും, രാജ്യാധികാരികളിൽ നിന്നുണ്ടാകുന്ന രക്ഷക്കു ആവശ്യമില്ലാത്തവരുമാണ്. കാണക്കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുക്കുന്നതു കൊണ്ടുണ്ടാവുന്ന തീൎച്ചയായ ഫലം കൊച്ചിജന്മികളുടെ ഇടയിൽ അധികപക്ഷക്കാരായ സാധുജന്മികളെ കഠിനമായ ദാരിദ്ര്യത്തിലും സങ്കടത്തിലും തള്ളിവിടുകയാകുന്നു.

27. വിജ്ഞാപകന്മാരായ ഞങ്ങൾ വിസ്തരഭയത്താൽ സൗജന്യം, മേച്ചാൎത്തു മുതലായവയെപ്പറ്റി ജോയിൻററിപ്പാൎട്ടിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ വിജ്ഞാപനം ജോയിൻററിപ്പോൎട്ടിലെ പ്രധാനഭാഗങ്ങളെപ്പറ്റി മാത്രം പ്രസ്താവിക്കുന്ന ഒന്നാകുന്നു. ജന്മികൾക്കു പ്രതികൂലങ്ങളായും, അനുഭവത്തിലോ തെളിവിലോ നിലനില്ക്കാത്തവയുമായുള്ള ജോയിൻററിപ്പോൎട്ടിലെ അനേകം അഭിപ്രായങ്ങളിലും നിൎദ്ദേശങ്ങളിലും ഞങ്ങൾക്കു വിസമ്മതമുണ്ടെന്നു ദൃഢമായി പറഞ്ഞുകൊള്ളുന്നു.

28. നിയമനിൎമ്മാണംകൊണ്ടു ജന്മികളുടേയും കുടിയാന്മാരുടേയും ഇടയിൽ പ്രവേശിക്കുന്നതു മഹാരാജാവു തിരുമനസ്സിലെ ഗവൎമ്മേണ്ടിന്നു അനുചിതമാണെന്നു സഭ താഴ്മയോടെ ബോധിപ്പിക്കുന്നു. ജന്മികളിൽ അധികം ആളുകളും ഉപജീവനത്തിന്നായി ഭൂമിയേമാത്രം അവലംബിക്കുന്നവരാകുന്നു. അവർ കച്ചവട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/22&oldid=172280" എന്ന താളിൽനിന്ന് ശേഖരിച്ചത്