താൾ:Vijnapanam - Kochi Janmi sabha 1914.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
18


പോലെ, കൃഷിചെയുന്ന ഭൂമിയെ കുടിയാനോടു മടക്കിവാങ്ങിയാൽ, മേച്ചിൽസ്ഥലമായോ, മാനുകളെ വളൎത്താനുളള കാടുകളായോ തീൎക്കാറില്ല. അവർ (കൊച്ചിജന്മികൾ) സാധാരണയായി വേറെയുള്ള കൃഷിചെയ്യുന്ന കുടിയാന്മാൎക്കു പാട്ടത്തിന്നു കൊടുക്കുന്നതേയുള്ളു. കൊച്ചിയിലെ ജന്മികൾക്കും അയർലാണ്ടിലെ ഭൂമിയുടമസ്ഥന്മാൎക്കും തമ്മിൽ യാതൊരു സാമ്യവും ഇല്ല. ചരിത്രംകൊണ്ടോ മറ്റുവിധത്തിലോ നോക്കിയാലും അവർ തീരെ വ്യത്യസ്തന്മാരാകുന്നു. സാദൃശ്യം പലപ്പോഴും യുക്തിവാദമാകാറില്ല. അന്യരാജ്യത്തിലെ ധനശാസ്ത്രകൎത്താക്കന്മാരുടേയും, സിദ്ധാന്തപ്രവൎത്തകന്മാരുടേയും, അഭിപ്രായങ്ങൾ പലപ്പോഴും ഈ രാജ്യത്തക്കു യോജിക്കുന്നില്ല.

24. 1082-83 എന്നീ കൊല്ലങ്ങളിൽ വളരെ മേച്ചാൎത്തുകളും ഒഴിപ്പിപ്പാനുള്ള വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ടെന്നു ജോയിൻററിപ്പോട്ടിൽ പറഞ്ഞിരിക്കുന്നു. മെസ്സെർസ് കേലുഏറാടി, ഗോവിന്ദമന്നാടിയാർ ഇവരുടെ അഭിപ്രായഭേദക്കുറിപ്പുകളിൽ അതിന്നൊരു മറുവടി പറഞ്ഞിട്ടുണ്ട്. ഈ മേച്ചാൎത്തുകൾ നിയമ നിൎമ്മാണത്തിനായി ൧0൮൨-ന്നു മുമ്പ് പുറപ്പെടുവിക്കപ്പെട്ട ആരംഭം നിമിത്തം ജന്മികൾക്കുണ്ടായ മനസ്സമാധാനക്കേടുകൊണ്ടു വന്നവയാണെന്നു മിസ്റ്റർ കേലുഏറാടി പറഞ്ഞിരിക്കുന്നു. മേൽപറഞ്ഞ ഒഴിപ്പിപ്പാനുള്ള വ്യവഹാരങ്ങളിലധികവും കക്ഷിമത്സരമുള്ള ജന്മികൾതമ്മിൽ ജന്മാവകാശത്തൎക്കം വന്നിട്ടുള്ള ചില്ലറ ഭൂമികളെ സംബന്ധിച്ചാണെന്നു മിസ്റ്റർ ഗോവിന്ദമന്നാടിയാർ പറയുന്നു. ജോയിൻററിപ്പോൎട്ടിൽ പറഞ്ഞമാതിരിയിൽ ഇങ്ങിനെ ഒരു യുക്തിവാദം 1884-ലെ മലബാർ ലാൻഡ് കമീഷൻ മുമ്പാകെ പുറപ്പെടുവിക്കപ്പെട്ടിരുന്നു. സാർ, ചാറൽസ' ടർണർ അദ്ദേഹത്തിന്റെ മിനിട്ടിൽ ഈ വാദത്തിന്നു മതിയായ മറുവടി പറഞ്ഞിട്ടുമുണ്ട്. 1885-ലെ മലബാർ ലാണ്ട്ടെന്യർകമ്മറ്റി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/20&oldid=172278" എന്ന താളിൽനിന്ന് ശേഖരിച്ചത്