മലബാറിലെ കലക്ടരായിരുന്നാളും ഈ വിജ്ഞാപനത്തിൽ മുമ്പു പേർപായപ്പെട്ടാളുമായ മിസ്റ്റർ വാർഡൻ 1815 സംപ്ത്തബംർ 12നു റവന്യൂബോർഡിലേക്കു താഴേപറയുന്നവിധം എഴുതിയിരിക്കുന്നു. " കാണക്കാരനെന്നുവെച്ചാൽ ജന്മിക്കു കൊടുത്തിട്ടുള്ള പണത്തിന്റെ പലിശക്കു ഒരു ഉറപ്പിന്റെ നിലയിൽ വസ്തു കിട്ടീട്ടുള്ള ഒരു പണയാവകാശിയാകുന്നു............അഡ്വാൻസോ കടമോ ആയ കാണസംഖ്യ ഭൂമിയേ തിരിയേവാങ്ങുന്നതുവരെ ബൂമിയിൽ ചുമത്തപ്പെട്ടിരിക്കുന്നു. കാണക്കാരൻ നോക്കിവരുന്നതു അയാളുടെ പണത്തിന്റെ പലിശ കിട്ടുവാൻ മാത്രമാകുന്നു. ജന്മക്കാരനും കുടിയനും തമ്മിൽ ഭൂമിയുടെ വിലവിനെ നിശ്ചിതമായ ഏതെങ്കിലും സംപ്രദായത്തിൽ ഭാഗിക്കുക പതിവില്ല. ജന്മക്കാരൻ, ആദ്യത്തെക്കാണത്തേക്കാൾ വലുതായസംഖ്യ കൊടുപ്പാനൊരുകമുള്ള ആളെ കിട്ടുന്നതായാൽ ആദ്യത്തെക്കാണത്തെ ദുർബ്ബലപ്പെടുത്തി പുതിയകാണക്കാരനുമായി എടവാടുചെയ്യാമണ്ട് ഇങ്ങിനെ ചെയ്യുമ്പോഴൂ, പണയം വെച്ചിരിക്കുന്ന ഭൂമിയെ കൃഷി ചെയുന്നതിലും മാര്റമുള്ള നിശ്ചയങ്ങൾ മുമ്പിലത്തെപ്പോലെതന്നെയായിരിക്കും. കാണത്തിന്റെ അല്ലങ്കിൽ മലബാറിലേ പണയത്തിന്റെ പ്രത്യേകവിശേഷം എന്തെന്നാൽ എത്രകൊല്ലം കഴിഞ്ഞാലും അവകാശം യാതൊരുപ്രതിബന്ധവും കുടാതെ വീണ്ടെടുപ്പാൻ കഴിയുന്ന സ്ഥിതിയിൽത്തന്നെ ഇരിക്കുമെന്നാകുന്നു. കുറേക്കൊല്ലങ്ങൾ കഴിഞ്ഞാൽ കാണക്കാരൻ കാണത്തെ പുതുക്കേണമെന്നുള്ളതു ജന്മാവകാശത്തിന്റെ സഹജമായ പ്രത്യേകാധികാരമായിരുന്നു. (ഇപ്പോഴുംഅങ്ങിനെതന്നെയാണ്)".
റവന്യൂ ബോർഡുകാർ 1818 ജനുവരി 5-നു ത്തെ മിനിട്ടിൽ ഇങ്ങിനെ എഴുതീട്ടുണ്ട്. "ജന്മക്കാർ ഈ മാതിരി സൊല്ലകകൽ ഒന്നുമില്ലാത്ത സ്വതന്ത്രന്മാരായ ഭൂമി ഉടമസ്ഥന്മാരായിരുന്നു സാമാന്യമായി രാജാവിങ്കൽ നിന്നോ മറ്റോ കിട്ടിയതല്ലാതേ ജനനാൽത്താന്നമുള്ള അവകാശ അവർക്കുള്ളതുകൊണ്ടു യൂറോപ്പിലേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |