താൾ:Vayichalum vayichalum theeratha pusthakam.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഈ പുസ്തകത്തിന്റെ കഥ


വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനു പുറകിൽ ഒരു കഥയുണ്ട്. പുസ്തകത്തിന്റെ ആറാമത്തെ പതിപ്പ് പുറത്തു വരുമ്പോഴെങ്കിലും അതു പറയണം എന്ന് തോന്നിപ്പോകുന്നു.

1985 ലാണ് ആ കഥയുടെ തുടക്കം. ഒരു ദിവസം തൃശൂരിൽ നിന്നും ശ്രീമാൻ കാവുമ്പായി ബാലകൃഷ്ണന്റെ ഫോൺ വന്നു:"കമ്മറ്റി തിരുമാനം അറിഞ്ഞില്ലേ? മാഷ് പ്രകൃതി നിരീക്ഷണത്തെപ്പറ്റി ഒരു പുസ്തകം എഴുതണം. എൽ. പി വിഭാഗം കുട്ടികൾക്കാണ്. യുറീക്ക വിജ്ഞാന പരീക്ഷയ്ക്ക് പാഠപുസ്തകമാക്കാനാണ്. രണ്ടാഴ്ചക്കകം തരണം" ഞാൻ അതുകേട്ടു പേടിച്ചുപോയി. ഒരു കെമിസ്ട്രിക്കാരനായ ഞാൻ അത് എഴുതിയാൽ ശരിയാവുകയില്ല എന്നായിരുന്നു എന്റെ ഭയം. അതിനാൽ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. "എനിക്ക് സമയമില്ല കാവുമ്പായീ. പിന്നെ ഇത് ബയോളജിയുമല്ലേ. ഞാനെഴുതിയാൽ ശരിയാവുകയുമില്ല...." പക്ഷേ കാവുമ്പായി വിട്ടില്ല. "അതൊന്നും പറഞ്ഞാൽ പറ്റില്ല. കമ്മറ്റി തീരുമാനമാണ്. എഴുതുകതന്നെ വേണം." കാവുമ്പായി അത് പറഞ്ഞ് ഫോൺ താഴെ വെച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റിക്കു പോകാതിരുന്നത് കുഴപ്പമായി. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഈ തീരുമാനം എടുപ്പിക്കാതിരിക്കാമായിരുന്നു. ഇനി ഒറ്റ വഴിയേ ഉള്ളൂ. അങ്ങനെ ചിന്തിച്ച് ഞാൻ പ്രൊഫ. എം. കെ. പ്രസാദിനെ ഫോണിൽ വിളിച്ചു. "മാസ്റ്റർ പ്രകൃതി നിരീക്ഷണത്തെപ്പറ്റി ഒരു പുസ്തകമെഴുതണം. യുറീക്കാ പരീക്ഷയ്ക്കാണ്. മാസ്റ്റർ എഴുതിയാലേ ശരിയാവൂ." മാസ്റ്റർ അതു കേട്ട ഉടനെ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടിയും പറഞ്ഞു. "എടോ അത് താനെഴുതണമെന്ന് ഞാനും കൂടിയിരുന്നാണ് തീരുമാനിച്ചത്. താൻ ധൈര്യമായി എഴുതിക്കോ." അങ്ങനെ ഞാൻ വീണ്ടും തോറ്റു. പുസ്തകം എഴുതിക്കഴിഞ്ഞാൽ വായിച്ചുനോക്കി തെറ്റു തിരുത്തിത്തരാം എന്ന് ഒരു

9
"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/7&oldid=172233" എന്ന താളിൽനിന്ന് ശേഖരിച്ചത്